ബി.ജെ.പിയുമായി സഖ്യമില്ലെങ്കിൽ 15 സീറ്റ് അധികം ലഭിക്കുമായിരുന്നു -ചന്ദ്രബാബു നായിഡു 

ഗുണ്ഡൂർ: ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി സഖ്യം വിട്ട ടി.ഡി.പി മോദി സർക്കാറിനെതിരെ വീണ്ടും രംഗത്ത്. ബി.ജെ.പിയുമായി കൂട്ടുകൂടിയിരുന്നില്ലെങ്കിൽ 15 സീറ്റിൽ കൂടി പാർട്ടി വിജയിക്കുമായിരുന്നുവെന്ന് ആന്ധ്ര മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു പറഞ്ഞു. 

ബി.ജെ.പിയുമായി സഖ്യത്തിൽ ഏർപ്പെട്ടത്  രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയായിരുന്നില്ല. സംസ്ഥാനത്തിന്‍റെ വികസനമായിരുന്നു ലക്ഷ്യം. പ്രത്യേക പദവി നൽകാതെ ബി.ജെ.പി തങ്ങളെ ചതിച്ചുവെന്നും നായിഡു ആരോപിച്ചു. 

എന്നിട്ടും കേന്ദ്രസർക്കാർ നുണ പ്രചരിപ്പിക്കുകയാണ്. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം പ്രത്യേക പദവി നൽകിയിട്ടുണ്ട്. ആന്ധ്രയോട് മാത്രമാണ് അവഗണനയെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Would've won 15 more seats sans BJP alliance: Chandrababu Naidu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.