ന്യൂഡൽഹി: എ.ബി.വി.പി പ്രവർത്തകരുടെ ബലാൽസംഗ ഭീഷണിക്ക് പിന്നാലെ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകൾ ഗുര്‍മെഹർ കൗറിനെ പരിഹസിച്ച് ഗുസ്തി താരവും ഒളിമ്പിക് മെഡൽ ജേതാവുമായ യോഗേശ്വർ ദത്ത്.
‘എന്‍െറ പിതാവിനെ കൊന്നത് പാകിസ്താനല്ല, യുദ്ധമാണ്’, ‘ഞാന്‍ യുദ്ധംചെയ്യുന്നത് ഇന്ത്യക്കും പാകിസ്താനും ഇടയില്‍ സമാധാനം വരാനാണ്’ എന്ന ഫേസ്ബുക് പോസ്റ്റിനെതിരെ ഹിറ്റ്ലറിെൻറയും ബിൻലാദെൻറയും ചിത്രം ഉൾപ്പെടുത്തിയ ട്രോളുമായാണ് യോഗേശ്വറിെൻറ ട്വീറ്റ്. താൻ ജനങ്ങളെ കൊന്നിട്ടില്ല ബോംബാണ് കൊന്നതെന്ന് ബിൻലാദനും താൻ ജൂതൻമാരെ കൊന്നിട്ടില്ല ഗ്യാസ് ചേംബറാണ് കൊന്നതെന്ന് ഹിറ്റ്ലറും പറയുന്നതാണ് ട്രോൾ.
കേന്ദ്രമന്ത്രി കിരണ്‍ റിജിജു, ബി.ജെ.പി എം.പി പ്രതാപ് സിന്‍ഹ, ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡ എന്നിവർ ഗുർമെഹറിനെതിരെ പ്രതികരിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം മുൻ ക്രിക്കറ്റ് താരം സേവാഗും പെൺകുട്ടിയെ പരിഹസിച്ചിരുന്നു.
സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സാമൂഹമാധ്യമങ്ങളില്‍ നടത്തുന്ന പ്രചാരണം സെവാഗും ഏറ്റെടുക്കുകയായിരുന്നു. ഇതിനെതിരെ സാമൂഹമാധ്യമങ്ങളില്‍ സേവാഗ് രൂക്ഷവിമര്‍ശനവും ഏറ്റുവാങ്ങുകയും ചെയ്തു.
ഡല്‍ഹി രാംജാസ് കോളജ് ആക്രമണവുമായി ബന്ധപ്പെട്ട് ഒാൺലൈൻ കാമ്പയിൻ നടത്തിയതിനെ തുടർന്നാണ് പെൺകുട്ടിക്കെതിരെ എ.ബി.വി.പി രംഗത്തെത്തിയത്. ബലാൽസംഗ ഭീഷണിയിൽ ഡൽഹി പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.