ന്യൂഡല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ കേസില്‍ റെസ്ലിങ് ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ഡല്‍ഹി കോടതി സ്ഥിരം ജാമ്യം അനുവദിച്ചു.
കേസിലെ മറ്റൊരുപ്രതിയും മുന്‍ റെസ്ലിങ് ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറിയുമായ വിനോദ് തോമറിനും റോസ് അവന്യു കോടതി ജാമ്യം നല്‍കി. നേരത്തെ ഇരുവര്‍ക്കും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ബ്രിജ് ഭൂഷണ്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും ഗുസ്തി താരങ്ങളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പരാതിക്കാരെയോ പ്രതികളെയോ സമീപിക്കരുതെന്ന് പ്രതിയോട് നിര്‍ദേശിക്കണെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
അതേസമയം, ഡല്‍ഹി പൊലീസ് ബ്രിജ് ഭൂഷണിന്റെ ജാമ്യാപേക്ഷ കോടതിയില്‍ എതിര്‍ത്തില്ല. നേരിട്ടോ അല്ലാതെയോ കേസിലെ പരാതിക്കാരെയോ, സാക്ഷികളെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകരുത് തുടങ്ങിയ നിബന്ധനകളോടെയാണ് കോടതി ജാമ്യം നല്‍കിയത്. ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 15നാണ് ബ്രിജ് ഭൂഷണിനെതിരേ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.