ന്യൂഡൽഹി: ടൈം മാസകിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് ലേഖനമെഴുതിയ ആതിഷ് തസീറിനെ കോൺഗ്രസ് വക് താവായി ചിത്രീകരിച്ച് ബി.ജെ.പി. വിക്കീപിഡിയയിലാണ് തസീറിനെ ബി.ജെ.പി കോൺഗ്രസ് വക്താവാക്കിയിരിക്കുന്നത്. വിക്കീപിഡിയയിലെ വിവരങ്ങൾ മാറ്റാൻ പൊതുജനങ്ങൾക്കും സാധിക്കും. ഇൗ സംവിധാനം ഉപയോഗിച്ച് തസീറിൻെറ പ്രൊഫൈലിൽ കോൺഗ്രസിൻെറ പി.ആർ ഓഫീസറാണെന്ന് കൂട്ടിച്ചേർക്കുകയായിരുന്നു.
കോൺഗ്രസ് പി.ആർ ഓഫീസറായി തസീറിനെ ചിത്രീകരിക്കുന്ന ട്വീറ്റുകളും ബി.ജെ.പി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ചൗക്കീദാർ ശശാങ്ക് സിങ് എന്ന ട്വിറ്റർ അക്കൗണ്ടിലുടെയാണ് ട്വീറ്റുകൾ ആദ്യം പ്രചരിച്ചത്. പിന്നീട് ബി.ജെ.പി അനുകൂല മറ്റ് ട്വിറ്റർ അക്കൗണ്ടുകളും ഇത് ഏറ്റെടുക്കുകയായിരുന്നു. വിക്കീപിഡിയയിലെ തസീറിനെ കുറിച്ചുള്ള പേജിൻെറ സ്ക്രീൻഷോട്ടാണ് പ്രധാനമായും പ്രചരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് മോദിയെ ഇന്ത്യയുടെ വിഭജന നായകൻ എന്ന് ടൈം വിളിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് മോദിയെ വിമർശിക്കുന്ന ലേഖനം പുറത്ത് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.