മുംബൈ: നടൻ സൽമാൻ ഖാന് പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസിനും വൈ പ്ലസ് സുരക്ഷ. മഹാരാഷ്ട്ര പൊലീസിലെ പ്രൊട്ടക്ഷൻ ആൻഡ് സെക്യൂരിറ്റി ബ്രാഞ്ചിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് സുരക്ഷയൊരുക്കാൻ തീരുമാനിച്ചത്.
ബിഷ്‍ണോയ് ഗ്യാങ്ങിന്റെ ഭീഷണിയെ തുടർന്നാണ് സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ചിരുന്നത്. നേരത്തെ എക്സ് കാറ്റഗറി സുരക്ഷയുണ്ടായിരുന്ന സൽമാൻ ഖാന്റേത് വൈ പ്ലസ് ആയി വർധിപ്പിക്കുകയായിരുന്നു. ഇതോടെ താരത്തിനൊപ്പം സായുധരായ രണ്ട് കാവൽക്കാർ എപ്പോഴുമുണ്ടാകും. നേരത്തെ ഇത് ഒരാളായിരുന്നു. മാത്രമല്ല, വീട്ടിൽ 24 മണിക്കൂറും രണ്ട് ഗാർഡുകളും നിലയുറപ്പിക്കും. മാസങ്ങൾക്ക് മുമ്പ് ആയുധം കൈവശം വെക്കാനുള്ള ലൈസൻസും മുംബൈ പൊലീസ് താരത്തിന് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.