ന്യൂഡൽഹി: സി.ബി.െഎ മുൻ അഡീഷനൽ ഡയറക്ടറും മുതിർന്ന െഎ.പി.എസ് ഒാഫിസറുമായ വൈ.സി. മോദി ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) ഡയറക്ടർ ജനറലായി ചുമതലയേറ്റു. ശരത് കുമാറിെൻറ പിൻഗാമിയായി നിയമിതനായ ഇദ്ദേഹം സെപ്റ്റംബർ 22 മുതൽ എൻ.െഎ.എ ഒാഫിസർ ഒാൺ സ്പെഷൽ ഡ്യൂട്ടി പദവിയിലാണ്.
2002ലെ ഗുജറാത്ത് വംശഹത്യയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച സംഘത്തിലെ അംഗമായിരുന്നു വൈ.സി. മോദി. ഇൗ അന്വേഷണസംഘമാണ് ഗുജറാത്ത് കലാപകാലത്ത് നടന്ന ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് പങ്കില്ലെന്ന് റിപ്പോർട്ട് നൽകിയത്. 10 വർഷം സി.ബി.െഎയിൽ സേവനമനുഷ്ഠിച്ചു. 1991 മുതൽ 2002 വരെ കാബിനറ്റ് സെക്രേട്ടറിയറ്റിലും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.