ന്യൂഡൽഹി: ജഡ്ജിമാരില്ലാതെ കോടതികൾ ഒഴിഞ്ഞു കിടക്കുകയാണെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂറിെൻറ പ്രസ്താവനക്ക് മറുപടിയുമായി കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. ചീഫ് ജസ്റ്റിസിെൻറ വാദത്തോട് വിയോജിക്കുകയാണെന്നും ഇൗ വർഷം മാത്രം 120 ജഡ്ജിമാരെ നിയമിച്ചെന്നും അദ്ദേഹം പറഞ്ഞു. 1990ന് ശേഷം 80 ജഡ്ജിമാരുടെ നിയമനം മാത്രമാണ് നടത്തിയത്. കീഴ്കോടതിയിൽ ജഡ്ജിമാരുടെ 5000 ഒഴിവുകൾ നികത്താത്തതിൽ കേന്ദ്രസർക്കാറിന് ഒരു പങ്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജഡ്ജിമാരുടെ നിയമനം വൈകിപ്പിക്കുന്ന കേന്ദ്രസർക്കാറിനെ നടപടിക്കെതിരെ ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂർ ഇന്നും ശക്തമായി പ്രതികരിച്ചിരുന്നു. രാജ്യത്ത് ഹൈകോടതികളിൽ 500 ജഡ്ജിമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇന്നും പ്രവർത്തിക്കേണ്ട കോടതികൾ അടഞ്ഞുകിടക്കുകയാണ്. ജഡ്ജിമാരില്ലാത്തതിനാൽ ഒഴിഞ്ഞുകിടക്കുന്ന കോടതിമുറികളുമുണ്ട്. ജഡ്ജിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി നിർദേശങ്ങളിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഇൗ പ്രതിസന്ധി സർക്കാർ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷ – ജസ്റ്റിസ് ടി.എസ് താക്കൂർ പറഞ്ഞു
കോടതികളിലും ട്രൈബ്യൂണലുകളിലും സൗകര്യങ്ങളുമില്ല. അതിനാൽ വിരമിച്ച സുപ്രീംകോടതി ജഡ്ജിമാർ പോലും ട്രൈബ്യൂണലുകളുടെ ചുമതല ഏൽക്കാൻ തയാറാവുന്നില്ല. സൗകര്യങ്ങളില്ലാത്ത ട്രൈബ്യൂണലുകളിൽ ചുമതലയേൽക്കാൻ വിരമിക്കുന്ന സഹപ്രവർത്തകരെ നിർബന്ധിക്കേണ്ടി വരുന്നതിൽ വിഷമമുണ്ടെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.