പത്താൻകോട്ട് ഭീകരാക്രമണം
ഇന്ത്യ – പാക് ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയ സംഭവമായിരുന്നു പത്താൻകോട്ട് ഭീകരാക്രമണം. ജനുവരി രണ്ടിന് പഞ്ചാബിലെ പത്താൻകോട്ട് വ്യോമതാവളത്തിൽ ഭീകരാക്രമണം. ഇന്ത്യ – പാക് നയതന്ത്ര ചർച്ചകൾ തുടങ്ങാനിരിക്കെയായിരുന്നു ആക്രമണം. മലയാളിയായ എൻഎസ്ജി കമാൻഡോ ലഫ്. കേണൽ ഇകെ നിരഞ്ജൻ അടക്കം ഒമ്പത് സൈനികർ വീരമൃത്യൂ വരിച്ചു. ആക്രമണത്തെ തുടർന്ന് ചർച്ചകൾ നിർത്തിവെച്ചു. പുതുവർഷ ദിനത്തിൽ പഞ്ചാബ് ഗുർദാസ്പൂർ എസ്പി സൽവീന്ദർ സിങ്ങിനെ അജ്ഞാതർ തട്ടിക്കൊണ്ടു പോയെന്ന് പറയപ്പെടുന്ന സംഭവത്തോടെയാണ് ആക്രമണത്തിെൻറ തുടക്കം. ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന സംശയത്തെ തുടർന്ന് ദിവസങ്ങളോളം സൈനിക താവളത്തിൽ തിരച്ചിൽ നടത്തി. ദിവസങ്ങൾ നീണ്ടു നിന്ന ഒാപറേഷൻ ജനുവരി നാലിന് അവസാന ഭീകരനെയും വധിച്ചതിനെതുടർന്നാണ് അവസാനിപ്പിച്ചത്.
ജെഎൻയു; കനയ്യകുമാർ
വിദ്യാർത്ഥി സംഘടനകൾ 2016 ഫെബ്രുവരി 9 നു ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെ.എൻ.യു) വധശിക്ഷക്ക് എതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നു. പാർലമെൻറ് ആക്രമണക്കേസിൽ വധശിക്ഷ ലഭിച്ച അഫ്സൽ ഗുരുവിെൻറ മൂന്നാം ചരമവാർഷികത്തിൽ A country without a post office എന്നപേരിലാണ് പരിപാടി സംഘടിപ്പിച്ചത്. കാമ്പസിൽ പ്രതിഷേധം നടത്തി.
പരിപാടിക്ക് അനുമതി നൽകിയ സർവകലാശാല അധികൃതർ പിന്നീട് എബിവിപിയുടെ പ്രതിഷേധത്തെത്തുടർന്ന് അനുമതി നിഷേധിച്ചെങ്കിലും പരിപാടി നടന്നു. ഇത് രാജ്യം മുഴുവൻ ചർച്ചയായി . ഇൗ പരിപാടയിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നു എന്നതായിരുന്നു പ്രധാന ആരോപണം. വിദ്യാർഥി യൂനിയൻ നേതാവ് കനയ്യകുമാറിനെയും ഉമർ ഖാലിദ്നെയു പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. വിദ്യാർഥികൾ ഇന്ത്യാവിരുദ്ധ ആസാദി മുദ്രാവാക്യങ്ങൾ വിളിക്കുന്ന വിഡിയോ ചില ചാനലുകൾ പുറത്തുവിെട്ടങ്കിലും അത് കൃത്രിമമായി നിർമിച്ചതാണെന്ന് തെളിഞ്ഞു.
രോഹിത് വെമുലയുടെ ആത്മഹത്യ
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ദലിത് വിവേചനത്തിെൻറ ജാതി വിവേചനത്തിെൻറ ഇരയാണ് ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ജീവനൊടുക്കിയ ദലിത് ഗവേഷകൻ രോഹിത് വെമുല. അംബേദ്കർ സ്റ്റുഡൻറ്സ് അസോസിയേഷൻ പ്രവർത്തകനായിരുന്നു േരാഹിത് വെമുല. തടഞ്ഞുവെച്ച ഫെേലാഷിപ്പ് അനുവദിച്ചില്ലെങ്കിൽ പകരം കുറച്ച് വിഷമോ കയറോ ആവശ്യപ്പെട്ട് രോഹിത് സർവകലാശാല വി സി ക്ക് അയച്ചിരുന്നു. പിന്നീട് എ.ബി.വി.പിയുടെ നേതാവിനെ മർദിച്ചെന്ന ആരോപണത്തിൽ രോഹിത് ഉള്‍പ്പെടെയുള്ള ദലിത് ഗവേഷക വിദ്യാര്‍ഥികളെ സസ്പെൻഡ് ചെയ്യുന്നു. ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ ശേഷം ഭരണകാര്യാലയത്തിലും മറ്റു പൊതു ഇടങ്ങളിലും പ്രവേശിക്കുന്നതിൽ നിന്നും സർവകലാശാല വിലക്കി. ഇതിനെതികെ കാമ്പസിൽ പ്രതിഷേധം നടക്കുന്നതിനെ ജനുവരി17 നാണ് സർവകലകശാല കോളജ് ഹോസ്റ്റലില്‍ രോഹിത് ജീവനൊടുക്കിയത്. രോഹിത് വെമുലയുെട ജീവത്യാഗം ദലിത് അതിക്രമൾക്കെതിരായ രാജ്യവ്യാപക പ്രേക്ഷാഭത്തിന് കാരണമായി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനത്തിെൻറയും അയിത്തത്തിന്‍റെയും ഭീകരത ഭീകരത തുറന്നുകാട്ടുന്നതായിരുന്നു ആത്മഹത്യ കുറിപ്പ്.
....The value of a man was reduced to his immediate identity and nearest possibility. To a vote. To a number. To a thing. Never was a man treated as a mind. As a glorious thing made up of star dust. In every field, in studies, in streets, in politics, and in dying and living.
I am writing this kind of letter for the first time. My first time of a final letter. Forgive me if I fail to make sense.
My birth is my fatal accident. I can never recover from my childhood loneliness. The unappreciated child from my past....
ബുർഹാൻവാനി കശ്മീർ കർഫ്യൂ– പെല്ലറ്റ് ഷെൽ
ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയെ ജൂലൈ എട്ടിന് സുരക്ഷാസേന വധിച്ചു. തുടർന്ന് കശ്മീരിെൻറ വിവിധ ഭാഗങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെടുന്നു. കൂട്ടമായി തെരുവിലറങ്ങിയ യുവാക്കളെയും കുട്ടികളെയും നിയന്ത്രിക്കാൻ സൈന്യം പെല്ലറ്റ് ഷെല്ലുകൾ പ്രയോഗിച്ചു. സംഘർഷത്തെ തുടർന്ന് തുടർച്ചയായി 50 ദിവസത്തിലധികം കശ്മീരിൽ കർഫ്യൂ ഏർപ്പെടുത്തി.
ചത്ത പശുവിെൻറ തോലുരിഞ്ഞതിന് ദലിതർക്ക് മർദനം
പശു ഇറച്ചി വീട്ടിൽ സൂക്ഷിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലാഖ് 2015 െൻറ ഒാർമചിത്രമായിരുന്നു. ചത്ത പശുവിെൻറ തോലുരിഞ്ഞതിന് ഗോവധം ആരോപിച്ച് ഏഴ് ദലിത് യുവാക്കളെ ഗുജറാത്തിലെ ഉനയിൽ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഗുജറത്തില്‍ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിനും രാജ്യവ്യാപക പ്രതിഷേധത്തിനും ഇത് ഇടയാക്കിയിരുന്നു.
പശു നിങ്ങളുടെ അമ്മയാണെങ്കിൽ ചത്ത പശുവിനെ നിങ്ങൾ തന്നെ കുഴിച്ചിടണമെന്ന് ആവശ്യപ്പെട്ട് ദലിത് വിഭാഗങ്ങൾ സംഘടിച്ചു. ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിൽ ‘അസ്മിത യാത്ര’ ആരംഭിച്ചു. . ചത്ത കാലികളെ സംസ്കരിക്കുന്ന തങ്ങളുടെ പാരമ്പര്യ തൊഴിൽ ഉപേക്ഷിക്കണമെന്ന് ദലിത് സമൂഹത്തോട് ജിഗ്നേഷ് മേവാനി ആഹ്വാനം ചെയ്തു
ഉറി ഭീകരാക്രമണം
കശ്മീരിൽ ഉറി കരസേനാ താവളത്തിൽ ഭീകരാക്രമണത്തിൽ 19 സൈനികർക്കു വീരമൃത്യു. സെപ്റ്റംബർ 18-ന് പുലര്‍ച്ചെയായിരുന്നു ആക്രമണം. നാലു ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഭീകരസംഘടനയായ ജെയ്ശെ മുഹമ്മദാണ് ആക്രമണത്തിനു പിന്നിലെന്ന് ആരോപണം. കരസേനാ താവളത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായി എന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ സമ്മതിച്ചു.
സർജിക്കൽ സ്ട്രൈക്ക്
പാക് അധീന കശ്മീരിലെ ഭീകരവാദ കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തുന്നു. ഉറി ഭീകരാക്രമണത്തിന് പകരം വീട്ടാനാണ് നിയന്ത്രണ രേഖ കടന്നുള്ള സൈനിക നടപടിക്ക് ഇന്ത്യ മുതിർന്നത്. ഉറി ഭീകരാക്രമണത്തിന് 11 ദിവസം കഴിഞ്ഞ് നടത്തിയ മിന്നലാക്രമണത്തിൽ രണ്ട് പാക് സൈനികരും നിരവധി ഭീകരവാദികളും കൊല്ലപ്പെട്ടു, മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ്ങാണ് മിന്നലാക്രമണ വിവരം പുറത്തുവിട്ടത്. ഇന്ത്യ പാക് ബന്ധം കൂടുതൽ വഷളാവാൻ സർജിക്കൽ സ്ട്രൈക്ക് കാരണമായി. പാക് സിനിമ താരങ്ങൾക്ക് ബോളിവുഡ് സിനിമ നിർമാതാക്കൾ വിലക്കേർപ്പെടുത്തി.
ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയും പി.ഡി.പി സ്ഥാപകനേതാവുമായ മുഫ്തി മുഹമ്മദ് സയ്യിദ് ജനവരി 7-ന് അന്തരിച്ചു. ബി.ജെ.പിയുടെ പിന്തുണയോടെ 2015 മാര്‍ച്ച് ഒന്നിനാണ് മുഫ്തി മുഹമ്മദ് സയ്യിദ് ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഇന്ത്യയിലെ ആദ്യ മുസ്‌ലിം ആഭ്യന്തരമന്ത്രിയാണ് മുഫ്തി മുഹമ്മദ് സഇൗദ്. 1989-ല്‍ വി.പി. സിങ് സര്‍ക്കാറിലാണ് ഇദ്ദേഹം ആഭ്യന്ത്രമന്ത്രിയായിരുന്നത്.
മെഹ്ബൂബ മുഫ്തി
മാസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ ജമ്മു കശ്മീരിെൻറ ആദ്യ വനിതാ മുഖ്യമന്ത്രിയായി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) അധ്യക്ഷ മെഹബൂബ മുഫ്തി അധികാരമേറ്റു. പിതാവും പിഡിപി സ്ഥാപക നേതാവുമായ മുഫ്തി മുഹമ്മദ് സഇൗദിെൻറ മരണത്തോടെയാണ് കശ്മീരിൽ ഭരണസ്തംഭനമുണ്ടായത്. പിഡിപി ബിജെപി സഖ്യം തുടരുമോയെന്ന ആശങ്ക അവസാനിപ്പിച്ചാണ് മെഹ്ബൂബ മന്ത്രിസഭ അധികാരമേറ്റത്.
പുനരുപയോഗിക്കാവുന്ന ബഹിരാകാശ വാഹനം
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബഹിരാകാശ വിക്ഷേപണ വാഹനത്തിെൻറ (റീ യൂസബിള്‍ ലോഞ്ച് വെഹിക്കില്‍ - ടെക്‌നോളജി ടെമോണ്‍സ്‌ട്രേഷന്‍: ആര്‍.എല്‍.വി - ടി.ഡി) പരീക്ഷണം വിജയം ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആര്‍.എല്‍.വി ഇന്ത്യ വികസിപ്പിച്ചത്.
നോട്ടുകൾ അസാധുവാക്കി
നവംബർ എട്ടിന് രാത്രി എട്ടുമണിയോടെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി 500, 1000 രൂപ നോട്ടുകൾ അസാധുവാണെന്ന് പ്രഖ്യാപിച്ചു. കള്ളപ്പണം ഇല്ലാതാക്കാനുള്ള പദ്ധതിയാ ഇതെന്ന് പ്രധാനമന്ത്രി ജനങ്ങളോട പറഞ്ഞു. അവധി ദിവസങ്ങൾക്ക് ശേഷം തുറന്ന ബാങ്ക് ശാഖകൾക്കും എടിഎമ്മിന് മുന്നിലും ജനങ്ങൾ പണത്തിനായി ക്യൂവിൽ.
നോട്ടുകള്‍ അസാധുവാക്കിയെതിനെ തുടര്‍ന്നുളള വിവാദങ്ങൾക്കും നോട്ട് പ്രതിസന്ധിക്കും ആഴ്ചകൾ കഴിഞ്ഞിട്ടും അയവു വന്നില്ല. നോട്ടുകൾ പിൻവലിക്കലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അഴിമതി ആരോപണവും പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചു.
തയാറാക്കിയത്: അൻവർ ജലാൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.