ബാബരി മസ്ജിദ് സ്വയം പൊട്ടിത്തെറിച്ചതാണോ? കോടതി വിധി നീതിയോടുള്ള പരിഹാസമെന്ന് യെച്ചൂരി

ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത ഗൂഢാലോചന കേസിൽ പ്രതികളായ ബി.ജെ.പി-വി.എച്ച്.പി നേതാക്കളെ കുറ്റമുക്തരാക്കിയ സി.ബി.ഐ കോടതി വിധി നീതിയോടുള്ള പൂർണ പരിഹാസമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗൂഢാലോചന ചുമത്തിയ എല്ലാവരെയും വെറുതെവിട്ടിരിക്കുന്നു. ബാബരി മസ്ജിദ് സ്വയം പൊട്ടിത്തെറിച്ചതാണോയെന്നും അദ്ദേഹം ചോദിച്ചു.

ബാബരി മസ്ജിദ് തകർത്തത് അങ്ങേയറ്റം നീചമായ നിയമലംഘനമാണെന്ന് മുൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇപ്പോൾ വിധി ഇങ്ങനെയാണ്. നാണക്കേട് -യെച്ചൂരി ട്വീറ്റിൽ പറഞ്ഞു. 

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.