തിരുവനന്തപുരം: കേരളത്തിൽ മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്തതിൽ പ്രതികരിക്കാൻ വിസമ്മതിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിനെതിരെ കേന്ദ്രസർക്കാർ ഭീഷണിയിൽ വിർമശനവുമായി രംഗത്ത്. ട്വിറ്റർ അടച്ചുപൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേന്ദ്ര നടപടി മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന അതിക്രൂര രീതിയാണെന്ന് യെച്ചൂരി ട്വീറ്റ് ചെയ്തു.
വിയോജിപ്പുകളെ അടിച്ചമർത്തുകയും മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും തെറ്റായ കാരണം പറഞ്ഞ് ജയിലിലടക്കുകയും ചെയ്യുന്നു. മോദി സർക്കാറിന് സത്യം മറച്ചുവെക്കാൻ കഴിയിെല്ലന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. ഈ നിലപാട് പിണറായി സർക്കാറിന് ബാധകമല്ലേ എന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ യെച്ചൂരിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.