ബംഗളൂരു: ദലിതരുടെ വീട്ടിലെ പ്രാതലിന് ബി.ജെ.പി നേതാക്കൾക്ക് ഇപ്പോൾ പ്രത്യേക രുചിയാണ്. ഒരാഴ്ച മുമ്പ് ദലിതെൻറ വീട്ടിൽ പ്രാതലിന് തയാറാക്കിയ ഭക്ഷണം കഴിക്കാതെ ഹോട്ടലിൽനിന്ന് ഇഡ്ഡലിയും വടയും വരുത്തിക്കഴിച്ച യെദിയൂരപ്പയുടെ ചെയ്തി വിമർശനങ്ങളേറ്റുവാങ്ങിയതോടെയാണ് ജാള്യം മറക്കാൻ ദലിത് വീട്ടിലെ പ്രാതലിന് ബി.ജെ.പി നേതാക്കളുടെ തിരക്ക്. ചൊവ്വാഴ്ച സൗത് ബംഗളൂരുവിലെ ബൊമ്മനഹള്ളി മണ്ഡലത്തിലെ ഹൊഗസാന്ദ്രയിലെ നാരായണെൻറ വീട്ടിൽ കേന്ദ്രമന്ത്രിയും ബെളഗാവിയിലെ ഗംഗാവാഡി കോളനിയിലെ പാർട്ടി അനുഭാവിയുടെ വീട്ടിൽ യെദിയൂരപ്പയും രാവിലെ ഭക്ഷണം കഴിക്കാനെത്തി.
നാരങ്ങച്ചോറും ചപ്പാത്തിയും കഴിച്ച മന്ത്രി, രുചികരമായ ഭക്ഷണമായിരുന്നു അതെന്നും തെൻറ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളിലൊന്നാണെന്നും പറഞ്ഞു. യെദിയൂരപ്പയോെടാപ്പം സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രവികുമാർ അടക്കമുള്ളവരും ചേർന്നു. മേയ് 19ന് ചിത്രദുർഗയിലെ കെലക്കോട്ടയിൽ ദലിത് വീട് സന്ദർശിക്കവെയാണ് യെദിയൂരപ്പ വീട്ടുകാർ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാതെ ഹോട്ടൽ ഭക്ഷണം വരുത്തിയത്. ഇത് ജാതിവിവേചനമാണെന്ന് ചൂണ്ടിക്കാട്ടി മാണ്ഡ്യ സ്വദേശി വെങ്കടേശ് പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം വിവാദമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.