ഡൽഹിയിൽ മഴ തുടരുന്നു: മഹാരാഷ്ട്രയുടെ ചില പ്രദേശങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ഡൽഹി: മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് , രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഇന്നു മുതൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒക്ടോബർ 8 മുതൽ 10 വരെ ഇടി മിന്നലോട് കൂടിയ മഴ തുടരാനാണ് സാധ്യത. തലസ്ഥാന നഗരത്തിൽ തുടർച്ചയായ രണ്ടാം ദിവസവും മഴ തുടരുകയാണ്. അതേ സമയം, മുംബൈയിലെ പല പ്രദേശങ്ങളും കനത്ത മഴയിൽ വെള്ളത്തിനടിയിലായി.

അടുത്ത 24 മണിക്കൂർ ആന്ധ്രാപ്രദേശ്, യാനം, മറാത് വാഡ തീര പ്രദേശങ്ങളിൽ കനത്ത മഴ തുടരും. റായലസീമ ,തമിഴ്നാട്, പുതുച്ചേരി,

കാരയ്ക്കൽ എന്നി വിടങ്ങളിലും ചൊവ്വാഴ്ച വരെ മഴ നീണ്ടു നിന്നേക്കും.

കേരളത്തിലെയും കർണാടകയുടെയും വിവിധ പ്രദേശങ്ങളിൽ അടുത്ത 24 മണിക്കൂർ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Tags:    
News Summary - Yellow alert for parts of Maharashtra, rain continues to lash Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.