തെറ്റുകൾ സംഭവിച്ചു; ആത്മപരിശോധന നടത്തും- കെജ്​രിവാൾ

ന്യൂഡൽഹി: ഡൽഹി നഗരസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്​ കാരണം പാർട്ടിയുടെ ​തെരഞ്ഞെടുപ്പ്​ നയരൂപവത്​കരണത്തിലടക്കം സംഭവിച്ച തെറ്റാണെന്ന്​ പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്​ കെജ്​രിവാൾ. പരാജയത്തിൽനിന്ന്​ പാഠം ഉൾക്കൊള്ളുമെന്നും തെറ്റുതിരുത്തി  മുന്നോട്ട്​ പോകുമെന്നും ആത്​മപരിശോധന നടത്തേണ്ട സമയമാണിതെന്നും കെജ്​രിവാൾ ട്വീറ്റ്​ ചെയ്​തു.

വോട്ടുയന്ത്രത്തിലെ കൃ​ത്രിമമാണ്​ തോൽവിക്ക്​ കാരണമായി പാർട്ടി നേതാക്കൾ വിശദീകരിച്ചിരുന്നത്​. ഫലം പുറത്തു വരുന്നിനു​ മുമ്പ്​  കെജ്​രിവാളും വോട്ടുയന്ത്രങ്ങളിൽ ക്രമക്കേട്​ ആരോപിച്ചിരുന്നു. എന്നാൽ, വോട്ടുയന്ത്രങ്ങളിലെ ​തിരിമറി മാത്രം പരാജയത്തിന്​ കാരണമായി കാണരു​െതന്നും നയവും നിലപാടും വിലയിരുത്തണമെന്നുമുള്ള ആവശ്യവുമായി ആം ആദ്​മി നേതാക്കളായ കുമാർ ബിശ്വാസ്​, പഞ്ചാബ്​ എം.പി ഭഗവന്ത്​ മൻ​ അടക്കം നിരവധിപേർ ര​​ംഗത്തുവന്നു. വിമർശനം ശക്​തമാവുന്നതിനിടയിലാണ്​ പാർട്ടിക്ക്​ തെറ്റു പറ്റിയതായി ​ കെജ്​രിവാളും ​ ഏറ്റുപറഞ്ഞത്​.

പാർട്ടി പ്രവർത്തനം മെച്ചപ്പെടുത്താൻ പ്രവർത്തകർതന്നെ മുന്നോട്ടു വരണം. ജനങ്ങൾക്ക്​ അർഹിക്കുന്നത്​ അവർക്ക്​ നൽകണമെന്നും പ്രവർത്തകരോട്​ ആവശ്യ​െപ്പട്ടാണ്​ ട്വീറ്റ്​ അവസാനിപ്പിക്കുന്നത്​. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആം ആദ്​മി കൗൺസിലർമാരുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത കെജ്​രിവാൾ  ബി.ജെ.പി കോടികളുമായി നിങ്ങളെ സമീപിക്കുമെന്നും പാർട്ടി വിട്ടുപോകരുതെന്നും സത്യം ചെയ്യിപ്പിച്ചിരുന്നു.

70 നിയമസഭ ​സീറ്റുകളിൽ 67 സീറ്റും നേടിയ ആം ആദ്​മി പാർട്ടിക്ക്​ ആദ്യമായി മത്സരിച്ച നഗരസഭ തെരഞ്ഞെടുപ്പിൽ 270ൽ 48 സീറ്റുമാത്രമാണ്​ ലഭിച്ചത്​. പരാജയത്തി​​െൻറ ഉത്തരവാദിത്തം ഏറ്റെടുത്ത്​ ഡൽഹി കൺവീനർ ദിലീപ് പാ​ണ്ഡേയും പഞ്ചാബ് അധ്യക്ഷനായ സഞ്ജയ് സിങ്ങും രാജി​െവച്ചിരുന്നു.

Tags:    
News Summary - 'Yes, We Made Mistakes, Will Introspect': Arvind Kejriwal After Delhi Loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.