ബോളിവുഡ്​ ഗായകൻ യോ യോ ഹണി സിങ്ങിനെതിരെ ഗാർഹിക പീഡനപരാതിയുമായി ഭാര്യ

ന്യൂഡൽഹി: ബോളിവുഡ്​ ഗായകനും നടനുമായ യോ യോ ഹണി സിങ്ങിനെതിരെ പരാതിയുമായി ഭാര്യ ശാലിനി തൽവാർ. ഗാർഹിക പീഡനം, ലൈംഗിക പീഡനം, മാനസിക പീഡനം തുടങ്ങിയവ ഉന്നയിച്ചാണ്​ ഹരജി നൽകിയിരിക്കുന്നത്​. ഡൽഹി തീസ്​ ഹസാരി കോടതിയിലാണ്​ ഇതുമായി ബന്ധപ്പെട്ട്​ ഹരജി നൽകിയത്​. തുടർന്ന്​ ഇന്ന്​ പരാതിയുമായി ബന്ധപ്പെട്ട്​ കേസ്​ രജിസ്റ്റർ ചെയ്​തു.

ഹരജിയുടെ അടിസ്ഥാനത്തിൽ കോടതി ഹണി സിങ്ങിന്​ നോട്ടീസയച്ചു. ആഗസ്റ്റ്​ 28നകം മറുപടി നൽകാനാവശ്യപ്പെട്ടാണ്​ നോട്ടീസ്​. ശാലിനി തൽവാറിന്​ അനുകൂലമായി കോടതി ഇടക്കാലവിധിയും പുറപ്പെടുവിച്ചിട്ടുണ്ട്​. ഇരുവരുടേയും സംയുക്​ത ഉടമസ്ഥതയിലുള്ള വീട്ടിലേക്ക്​ ഹണി സിങ്​ പ്രവേശിക്കുന്നത്​ കോടതി വിലക്കി.

2014 ഒരു റിയാലിറ്റി ഷോക്കിടെയായിരുന്നു നാടകീയമായി ഹണി സിങ്​ വിവാഹിതനായ വിവരം പ്രഖ്യാപിച്ചത്​. 2011ൽ ദീപിക പദുകോണും സെയ്​ഫ്​ അലിഖാനും പ്രധാന വേഷത്തിലെത്തിയ കോക്​ടെയിൽ പുറത്തിറങ്ങിയതോടെയാണ്​ യോ യോ ഹണി സിങ്ങിന്‍റെ തലവര തെളിഞ്ഞത്​. സിനിമയിൽ ഹണി സിങ്​ പാടിയ അ​ഗ്രേസി ബീറ്റ്​ വലിയ ഹിറ്റാവുകയായിരുന്നു.

Tags:    
News Summary - Yo Yo Honey Singh's wife alleges domestic violence, files plea in court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.