ലഖ്നൗ: ചില സമാജ്വാദി പാർട്ടി നേതാക്കൾ താലിബാനെ പിന്തുണക്കുന്നവരാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പിയിലെ സംബലിൽ പൊതുപരിപാടിയിൽ സംസാരിക്കവേയാണ് യോഗിയുടെ പ്രതികരണം.
''സംബൽ നഗരത്തിന് വളരെ ചരിത്ര പാരമ്പര്യമുണ്ട്. പക്ഷേ ഇവിടെ ചിലർ താലിബാനെ പിന്തുണക്കുന്നു എന്നതിൽ സങ്കടമുണ്ട്. സമാജ് വാദി പാർട്ടി സ്ത്രീ വിരുദ്ധവും ദളിത് വിരുദ്ധവും പിന്നോക്ക വിരുദ്ധവും ഹിന്ദുവിരുദ്ധവും ശിശു വിരുദ്ധവുമാണ്. താലിബാൻ ചെയ്യുന്ന ക്രൂരതകൾ എല്ലാവർക്കുമറിയാം. പക്ഷേ ചില സമാജ് വാദി പാർട്ടി നേതാക്കൾ അവരെ ഒരു നാണവുമില്ലാതെ പിന്തുണക്കുകയാണ്. ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും''-യോഗി പറഞ്ഞു.
താൻ ഏറ്റെടുക്കുന്ന 2017ന് മുമ്പ് ഉത്തർപ്രദേശ് സുരക്ഷിതമായിരുന്നില്ല. കാളവണ്ടികൾ വരെ ഇവിടെ കാണാതാകുമായിരുന്നു. പക്ഷേ നമ്മൾ കശാപ്പുശാലകൾ അടച്ചുപൂട്ടുകയും സമാജ്വാദി പാർട്ടിയുടേയും കോൺഗ്രസിേന്റയും കച്ചവടം അവസാനിപ്പിക്കുകയും ചെയ്തു -യോഗി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.