മദ്രസകൾക്കുള്ള ധനസഹായം നിർത്തലാക്കി യോഗി സർക്കാർ

ലഖ്നോ: ഉത്തർപ്രദേശിൽ പുതുതായി നിർമിക്കുന്ന മദ്രസകൾക്ക് ധനസഹായം നൽകുന്നത് നിർത്തലാക്കാനുള്ള തീരുമാനം മെയ് 17ന് യു.പി സർക്കാർ അംഗീകരിച്ചു.

മദ്രസ നവീകരണത്തിന് കഴിഞ്ഞ ബജറ്റിൽ 479 കോടി രൂപയാണ് യു.പി സർക്കാർ വകയിരുത്തിയത്. ഇതിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള 16,000 മദ്രസകളിൽ വെറും 558 സ്ഥാപനങ്ങൾക്ക് മാത്രമാണ് ധനസഹായം ലഭിച്ചത്.

പുതിയ നീക്കത്തിലൂടെ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ നയം അവസാനിപ്പിച്ച് മദ്രസകൾക്ക് ഇനിമുതൽ ധനസഹായം നൽകേണ്ടതില്ലെന്ന് യോഗി സർക്കാർ തീരുമാനിച്ചു.

സംസ്ഥാനത്തെ എല്ലാ മദ്രസകളിലും ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് പുതുതായി നിർമിക്കുന്ന മദ്രസകൾക്ക് ധനസഹായം നൽകുന്നത് നിർത്താൻ സർക്കാർ തീരുമാനമെടുത്തത്. മെയ് 12ന് യു.പി ന്യൂനപക്ഷകാര്യ മന്ത്രി ഡാനിഷ് ആസാദ് അൻസാരിയാണ് ദേശീയഗാനം നിർബന്ധമാക്കി ഉത്തരവിറക്കിയത്. 

Tags:    
News Summary - Yogi Cabinet accepts proposal to stop grants to new madrassas in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.