ബലാത്സംഗ നിരക്ക്​ കുറഞ്ഞു; അവകാശവാദവുമായി യോഗി സർക്കാർ

ലഖ്​നോ: രാജ്യത്തെ നടുക്കിയ ഹാഥ​റസ്​ ബലാത്സംഗ കൊലപാതകവും സ്​ത്രീപീഡന പരമ്പരകളും ചർച്ചയാവുന്നതിനിടെ സംസ്​ഥാനത്ത് ബലാത്സംഗങ്ങൾ കുറഞ്ഞെന്ന അവകാശവാദവുമായി ഉത്തർപ്രദേശ്​ സർക്കാർ. 2016ലും മറ്റും സംഭവിച്ചതുമായി തട്ടിച്ചുനോക്കു​േമ്പാൾ സംസ്​ഥാനത്ത്​ അത്തരം കേസുകളിൽ 42.24 ശതമാനം കുറവുവന്നുവെന്നാണ്​ വാദം.​

സ്​ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ മുൻവർഷത്തേതിനെക്കാൾ 27.32 ശതമാനം കുറവുണ്ട്​. ഇത്തരം കേസുകൾ കർശനമായി അന്വേഷിക്കുന്നുണ്ടെന്നും യോഗി സർക്കാർ വന്നതിൽ പിന്നെ അഞ്ചു പ്രതികൾക്ക്​ വധശിക്ഷയും 193 പേർക്ക്​ ജീവപര്യന്തവും വിധിച്ചതായും വാർത്തക്കുറിപ്പിൽ പറയുന്നു. സ്​​​ത്രീകൾക്ക്​ സുരക്ഷ ഒരുക്കാൻ റോമിയോ സ്​ക്വാഡുകൾ, മൊബൈൽ ആപ്​, രാത്രിസുരക്ഷാ സംവിധാനം, സഹായ ഡെസ്​ക്കുകൾ, പിങ്ക്​ ബൂത്ത്​ തുടങ്ങി ഒട്ടനവധി നടപടികളും സ്വീകരിച്ചിട്ടുണ്ട്​.

സ്​ത്രീകൾക്കെതിരായ അതിക്രമങ്ങളിലും സൈബർ കുറ്റങ്ങളിലും രാജ്യത്ത്​ ഏറ്റവുമധികം പേർ ശിക്ഷിക്കപ്പെടുന്നത്​ സംസ്​ഥാനത്താണെന്ന്​ നേരത്തേ നാഷനൽ ക്രൈം റെക്കോഡ്​സ്​ ബ്യൂറോ റിപ്പോർട്ടി​െൻറ അടിസ്​ഥാനത്തിൽ സർക്കാർ പറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.