ലഖ്നോ: ഉത്തർപ്രദേശിൽ മുൻ എം.എൽ.എയും ക്രിമിനൽ കേസ് പ്രതിയുമായ മുഖ്താർ അൻസാരിയുടെ സഹായികളെന്ന് ആരോപിക്കപ്പെടുന്ന രണ്ടു പേരുടെ വീടുകൾ കൂടി ബുൾഡോസർ വെച്ച് തകർത്ത് സർക്കാർ. വീടുകൾ അനധികൃതമായി നിർമിച്ചതാണെന്നും ആരോപണവിധേയർക്ക് മുൻ ഗുണ്ടാതലവൻ കൂടിയായ അൻസാരിയുടെ പിന്തുണ ലഭിച്ചെന്നുമാണ് പൊലീസ് വാദം.
ബന്ദ ജില്ലയിൽ റഫീഖുസമദിന്റെയും ഇഫ്തിഖാറിന്റെയും വീടുകളാണ് തകർത്തത്. അലിഗഞ്ച് ഏരിയയിലെ റഫീഖ് നഴ്‌സിങ് ഹോമിനു സമീപമുള്ള റഫീഖു സമദിന്റെ വീടും സില പരിഷത്ത് ക്രോസിങ്ങിലെ ഇഫ്തിഖാറിന്റെ വീടും ഔദ്യോഗിക രേഖയിലില്ലെന്നാണ് അധികൃതരുടെ വാദം. റഫീഖുസമദിന്റെ വീട്ടിൽനിന്ന് ഏഴുലക്ഷം രൂപ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.
അൻസാരിയുടെ സഹായി കമലേഷ് സിങ്ങിന്‍റെ കെട്ടിടം ഗാസിപൂരിലെ ജില്ല ഭരണകൂടം ഞായറാഴ്ച പൊളിച്ചുനീക്കിയിരുന്നു. അൻസാരിയുടെ മക്കളായ അബ്ബാസ് അൻസാരിയുടെയും ഉമർ അൻസാരിയുടെയും മൗ ജില്ലയിലെ ജഹാംഗീറാബാദിലുള്ള ഇരുനില വീടും നേരത്തേ തകർത്തിരുന്നു. അൻസാരി ഇപ്പോൾ ബന്ദ ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.