ന്യൂഡൽഹി: അയോധ്യയിൽ റാലി നടത്താനുള്ള ഉദ്ധവ് താക്കറയുടെ നീക്കത്തിന് തിരിച്ചടി. ഉത്തർപ്രദേശിൽ സന്ദർശനത്തിനെത്തുന്ന ശിവസേന തലവൻ ഉദ്ധവ് താക്കറയുടെ പൊതുപരിപാടികൾക്ക് യോഗി ആദിത്യനാഥ് സർക്കാർ അനുമതി നിഷേധിച്ചു. നവംബർ 24ന് അയോധ്യയിലെ തർക്കഭൂമിക്ക് സമീപത്തുള്ള രാമ കഥാ പാർക്കിൽ റാലി സംഘടിപ്പിക്കുമെന്നായിരുന്നു ശിവസേന അറിയിച്ചത്. എന്നാൽ, സർക്കാർ ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു.
അതേസമയം, തർക്കമന്ദിരത്തിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള ഗുലാബ് ബാറിയിൽ പരിപാടി നടത്തുമെന്ന് ശിവസേന അറിയിച്ചു. യോഗി ആദിത്യനാഥ് സർക്കാറിെൻറ തീരുമാനത്തിൽ ശിവസേന തൃപ്തരല്ലെന്നാണ് സൂചന. രാമക്ഷേത്ര വിഷയം ഉത്തർപ്രദേശിൽ രാഷ്ട്രീയനേട്ടമാക്കാനാണ് ശിവസേനയുടെ ശ്രമം. ഇതിെൻറ ഭാഗമായാണ് ഉദ്ധവ് താക്കറയുടെ യു.പി സന്ദർശനം.
മഹാരാഷ്ട്രക്ക് പുറത്തും ബി.ജെ.പിയെ എതിർക്കാനാണ് ശിവസേന ഇപ്പോൾ ലക്ഷ്യമിടുന്നത്. ഉത്തർപ്രദേശിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലെ ലോക്സഭ സീറ്റുകളിൽ സേന ഇപ്പോൾ തന്നെ നോട്ടമിടുന്നുണ്ട്. ഇതിനായാണ് അയോധ്യ വിഷയം പാർട്ടി ഉയർത്തികൊണ്ട് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.