ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അപകീർത്തിപരമായ പ രാമർശങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് മാധ്യമപ്രവർത്തകൻ അറസ്റ്റിലായതി നു പിന്നാലെ, ചാനൽ മേധാവിയും എഡിറ്ററും അറസ്റ്റിൽ. സ്വകാര്യ വാർത്താ ചാനൽ മേധാവി ഇഷിക സിങ്, എഡിറ്റർ അനൂജ് ശുക്ല എന്നിവരെയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ചാനലിലെ സംവാദത്തിനിടെ ഒരു വനിത യോഗി ആദിത്യനാഥിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് നടപടി. സ്ത്രീ നടത്തിയ അവകാശവാദങ്ങൾ പരിശോധിക്കാതെ സംപ്രേഷണം ചെയ്തുവെന്നു പറഞ്ഞാണ് അറസ്റ്റ്. യോഗിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകൻ പ്രശാന്ത് കനൂജിയയെ അറസ്റ്റ് ചെയ്തിരുന്നു. ചാനലിൽ വന്ന വിഡിയോ ഇദ്ദേഹം ഷെയർ ചെയ്തിരുന്നു.
ഒരു രാഷ്ട്രീയ പാർട്ടി പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രമസമാധാന നില പരിഗണിച്ചാണ് അറസ്റ്റ് എന്ന് ഗൗതംബുദ്ധ നഗർ പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ പറഞ്ഞു. ഇതിനു പുറമെ, മതിയായ അനുമതിയില്ലാതെയാണ് ചാനൽ പ്രവർത്തിക്കുന്നത് എന്ന ഇൻഫർമേഷൻ വകുപ്പ് നൽകിയ പരാതിയിൽ മറ്റൊരു കേസും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. അപകീർത്തിപരമായ പരാമർശം, നിയമവിരുദ്ധമായ ചാനൽ പ്രവർത്തനം എന്നീ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നും എസ്.പി പറഞ്ഞു. ചാനലിെൻറ പ്രതികരണം ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.