പാക്​ വിജയം ആഘോഷിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന്​ യോഗി; ആഗ്രയിൽ മൂന്ന്​ കശ്​മീരി വിദ്യാർഥികൾ അറസ്റ്റിൽ

ന്യൂഡൽഹി: ട്വന്‍റി 20 ലോകകപ്പിൽ പാകിസ്​താന്‍റെ വിജയം ആഘോഷിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. 'പാകിസ്​താന്‍റെ വിജയം ആഘോഷിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും: യോഗി ആദിത്യനാഥ്​' -യു.പി മുഖ്യമന്ത്രിയുടെ ഓഫിസ്​ ട്വീറ്റ്​ ചെയ്​തു.

അതേസമയം പാകിസ്​താന്‍റെ വിജയം ആഘോഷിച്ചുവെന്ന പേരിൽ കശ്​മീർ സ്വദേശികളായ മൂന്ന്​ വിദ്യാർഥിക​ൾ ആഗ്രയിൽ അറസ്റ്റ്​ ചെയ്​തു. യോഗിയുടെ പ്രസ്​താവനക്ക്​ പിന്നാലെയാണ്​ അറസ്റ്റ്​.

രാജാ ബൽവന്ത്​ സിങ്​ കോളജിലെ വിദ്യാർഥികളായ അർഷീദ്​ യൂസഫ്​, ഇനിയാത്ത്​ അൽത്താഫ്​ ഷെയ്​ഖ്​, ഷൗക്കത്ത്​ അഹമ്മദ്​ എന്നിവരാണ്​ അറസ്റ്റിലായത്​.

വിദ്യാർഥികൾ കാമ്പസിൽ പാക്​ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാണ്​ ആരോപണം. കഴിഞ്ഞദിവസം ഇവരെ കോളജിൽനിന്ന്​ സസ്​പെൻഡ്​ ചെയ്​തിരുന്നു. പ്രദേശിക ബി.ജെ.പി നേതാവിന്‍റെ പരാതിയിലാണ്​ വിദ്യാർഥിക​ൾക്കെതിരായ നടപടി.

അതേസമയം പാകിസ്​താന്‍റെ വിജയം ആഘോഷിച്ച ഏഴോളം പേർ യു.പിയിലെ വിവിധ ജില്ലകളിൽ അറസ്റ്റിലായതായാണ്​ വിവരം. പാകിസ്​താൻ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നാണ്​ ഇവർക്കെതിരായ ആരോപണം.

നേരത്തേ ശ്രീനഗറിൽ പാകിസ്​താന്‍റെ വിജയം ആഘോഷിച്ച വിദ്യാർഥിനികൾക്കെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. ​മെഡിക്കൽ വിദ്യാർഥിനികളുടെ ആഘോഷത്തിന്‍റെ വിഡിയോ വൈറലായതിന്​ പിന്നാലൊയായിരുന്നു നടപടി. 

Tags:    
News Summary - Yogi Says Those celebrating Pak's victory to face sedition charges Three JK students arrested in Agra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.