ന്യൂഡൽഹി: എട്ടു ദിവസമായി ലഫ്. ഗവർണറുടെ വസതിയിൽ കുത്തിയിരിപ്പ് സമരം നടത്തുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും മന്ത്രിമാർക്കും ഹൈകോടതിയുടെ വിമർശനം. ലഫ്. ഗവർണറുടെ വസതിയിൽ ധർണ നടത്താൻ എന്താണ് അധികാരമെന്ന് കോടതി ചോദിച്ചു. അതേസമയം, ആം ആദ്മി പാർട്ടി സർക്കാറിെൻറ സമരത്തെ പിന്തുണച്ച് എൻ.ഡി.എ സഖ്യകക്ഷികളായ ജനതാദൾ-യു, ശിവസേന എന്നിവ അടക്കം കൂടുതൽ പാർട്ടികൾ രംഗത്തുവന്നു.
കെജ്രിവാളും മന്ത്രിമാരും നടത്തുന്ന കുത്തിയിരുപ്പു പരിപാടിയെ സമരമെന്ന് വിളിക്കാനാവില്ലെന്ന് ഡൽഹി ഹൈകോടതി നിരീക്ഷിച്ചു. ഒരാളുടെ ഒാഫിസിലോ വീട്ടിലോ കയറിച്ചെന്ന് സമരം ചെയ്യാൻ അനുവാദമില്ല. ധർണ നടത്താൻ ആരാണ് നിങ്ങൾക്ക് അധികാരം തന്നതെന്നും കോടതി ചോദിച്ചു. ലഫ്.ഗവർണറുടെ വസതിയിലെ സമരം ചൂണ്ടിക്കാട്ടി ബി.ജെ.പി എം.എൽ.എ വിേജന്ദർ ഗുപ്ത നൽകിയ ഹരജി പരിഗണിക്കുേമ്പാഴായിരുന്നു കോടതി വിമർശനം.
ഇതിനിടെ, അരവിന്ദ് കെജ്രിവാളും മന്ത്രി ഗോപാൽ റായിയും കുത്തിയിരിപ്പ് സത്യഗ്രഹം തുടരുകയാണ്. നിരാഹാരം കിടന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രി സത്യേന്ദ്ര ജെയിൻ എന്നിവരെ ആരോഗ്യം മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. സി.പി.െഎ നേതാവ് ഡി. രാജ എം.പി ആശുപത്രിയിലെത്തി മനീഷ് സിസോദിയയെ കണ്ടു. പ്രധാനമന്ത്രി നരേന്ദ മോദി പ്രശ്നങ്ങൾക്കുനേരെ കണ്ണടക്കുകയാണെന്ന് കുറ്റപ്പെടുത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്തുവന്നു. ആം ആദ്മി പാർട്ടിയുടെ സമരത്തോട് കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടിനെതിരെ വിമർശനം ശക്തമായതിന് പിന്നാലെയാണ് രാഹുലിെൻറ പ്രതികരണം.
‘‘ലഫ്. ഗവർണറുടെ വസതിയിൽ മുഖ്യമന്ത്രിയുെട ധർണ, മുഖ്യമന്ത്രിയുടെ വസതിയിൽ ബി.ജെ.പി എം.എൽ.എമാരുടെ ധർണ, ഡൽഹിയിലെ ഉദ്യേഗസ്ഥർ വാർത്തസമ്മേളനം വിളിക്കുന്നു, അരാജകത്വത്തിെനതിരെ പ്രധാനമന്ത്രി കണ്ണടക്കുന്നു. ഡൽഹിയിലെ ജനങ്ങളാണ് ഇൗ നാടകം തുടരുന്നതിെൻറ ദുരിതം അനുഭവിക്കുന്നത്’’ -രാഹുൽ ട്വിറ്ററിൽ കുറിച്ചു.
കെജ്രിവാൾ ഉന്നയിക്കുന്ന പ്രശ്നത്തിൽ ചർച്ചക്ക് തയാറാണെന്ന് െഎ.എ.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. െഎ.എ.എസ് ഉദ്യോഗസ്ഥർക്ക് സംരക്ഷണം ആവശ്യെമങ്കിൽ നൽകുമെന്ന് കഴിഞ്ഞ ദിവസം കെജ്രിവാൾ ഉറപ്പു നൽകിയതിനു പിന്നാലെയാണിത്. കോടതിയുടെ വിമർശനമുണ്ടായ സാഹചര്യത്തിൽ തുടർസമരം ചർച്ചചെയ്യാൻ ആം ആദ്മി പാർട്ടി നേതൃത്വം യോഗം ചേർന്നു. എന്തിനാണ് സമരം എന്ന് വ്യക്തമാക്കി വീടുകളിൽ കയറി വിശദീകരണം നൽകാനും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് വീണ്ടും മാർച്ച് നടത്താനും പാർട്ടി തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.