റായ്പുർ: നേരന്ദ്ര മോദിയെപ്പോലെ ഒരു പ്രധാനമന്ത്രിയും രാജ്യത്തിെൻറ സമ്പദ്ഘടന ഇതുപോലെ തകർത്തിട്ടില്ലെന്ന് കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഛത്തിസ്ഗഢിലെ കാൻെങ്കർ ജില്ലയിലെ പകൻജോറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വന്നാൽ 10 ദിവസത്തിനകം കാർഷിക വായ്പകൾ എഴുതിത്തള്ളും.
ബി.ജെ.പിയെ പോലെ കോൺഗ്രസ് വ്യാജ വാഗ്ദാനങ്ങൾ നൽകില്ല. പഞ്ചാബിലും കർണാടകയിലും അധികാരത്തിലെത്തിയാൽ കാർഷികവായ്പ എഴുതിത്തള്ളുമെന്ന് നൽകിയ വാഗ്ദാനം പാർട്ടി നടപ്പാക്കി. എല്ലാ ജില്ലകളിലും ഭക്ഷ്യസംസ്കരണ യൂനിറ്റുകൾ തുടങ്ങും.
ബി.ജെ.പി സർക്കാറിെൻറ നോട്ടുനിരോധനവും ജി.എസ്.ടിയും സമ്പൂർണ പരാജയമാണ്. നോട്ടുനിരോധന സമയത്ത് ജനങ്ങൾ നീണ്ട ക്യൂവിലായിരുന്നു. എന്നാൽ, ഇവരുടെ കൈയിൽ കള്ളപ്പണമില്ലായിരുന്നു.
വ്യവസായികളായ നീരവ് മോദി, വിജയ് മല്യ, ലളിത് മോദി, െമഹുൽ ചോക്സി എന്നിവർ ജനങ്ങളുടെ പണവുമായി രാജ്യംവിട്ടു. നരേന്ദ്ര മോദിയും മുഖ്യമന്ത്രി രമൺ സിങ്ങും തൊഴിൽ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, സംസ്ഥാനത്ത് 60,000 അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. 3000 ആദിവാസി സ്കൂളുകൾ പൂട്ടിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.