ഗണേശോത്സവത്തിനിടെ ബുർഖ ധരിച്ച് നൃത്തംചെയ്ത യുവാവ് അറസ്റ്റിൽ

ചെന്നൈ: ഗണേശോത്സവത്തിനിടെ ബുർഖ ധരിച്ച് നൃത്തംചെയ്ത യുവാവ് അറസ്റ്റിൽ. വിരുത്തംപട്ട് സ്വദേശി അരുൺകുമാർ ആണ് പിടിയിലായത്. തമിഴ്‌നാട്ടിലെ വെല്ലൂരിൽ നടന്ന വിനായക ചതുർഥി ആഘോഷത്തിനിടെയാണ് ബുർഖ ധരിച്ച് യുവാവ് നൃത്തം ചെയ്തത്.

സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ നടപടി ആവശ്യപ്പെട്ട് പൊലീസിൽ നിരവധി പരാതികൾ ലഭിച്ചു. ആഘോഷത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾക്കിടയിൽ നുഴഞ്ഞുകയറി കുഴപ്പങ്ങളുണ്ടാക്കാനായിരുന്നു ഇയാളുടെ നീക്കമെന്നായിരുന്നു പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അരുൺകുമാർ അറസ്റ്റിലായതെന്ന് വെല്ലൂർ പൊലീസ് അറിയിച്ചു.

മതവികാരം വ്രണപ്പെടുത്തൽ, രണ്ടു മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കാന്‍ ശ്രമം നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. സംസ്ഥാനത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Young man was arrested for dancing wearing burqa during Ganesha festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.