"നിങ്ങളൊരു പോരാളിയാണ്​"- ബോറിസ്​ ജോൺസണെ ആശ്വസിപ്പിച്ച്​ മോദി

ന്യൂഡൽഹി: കോവിഡ്​ 19 ബാധിച്ച്​ ​ ഐസൊലേഷനിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് ആശ്വാസ ട്വീറ്റുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ്​ മോദി അദ്ദേഹത്തിന്​ അതിവേഗ രോഗമുക്​തി ആശംസിച്ചത്​. ‘നിങ്ങളൊരു പേരാളിയാണ്​. നിങ്ങൾ ഇൗ വെല്ലുവിളിയും അതിജീവിക്കും. നിങ്ങളുടെ നല്ല ആരോഗ്യത്തിനുവേണ്ടി പ്രാർഥിക്കുന്നു. കൂടെ ആരോഗ്യപൂർണമായ യു.കെക്കും എ​ന്റെ ആശംസകൾ ' - മോദി കുറിച്ചു.

ത​​​െൻറ അസുഖ വിവരം പറഞ്ഞ്​ ബോറിസ്​ ജോൺസൺ ട്വിറ്ററിൽ പോസ്റ്റ്​ ചെയ്​ത വിഡിയോ റീട്വീറ്റ്​ ചെയ്​തായിരുന്നു മോദി ആശ്വസിപ്പിച്ചത്​.

24 മണിക്കൂറിനിടെ തനിക്ക് നേരിയ ലക്ഷണങ്ങൾ പ്രകടമായെന്നും ഇതേതുടർന്ന് പരിശോധിച്ചപ്പോൾ കൊറോണ സ്ഥിരീകരിച്ചെന്നുമാണ്​ ബോറിസ് ട്വിറ്ററിലൂടെ അറിയിച്ചത്​. സ്വയം ​ ഐസൊലേഷനിലാണെന്നും വൈറസിനെ തുരത്താൻ വിഡിയോ കോൺഫറൻസിങ് വഴി സർക്കാറിനെ നയിക്കുമെന്നുമാണ്​ അദ്ദേഹം ട്വീറ്റ്​ ചെയ്​തത്​. ബ്രിട്ടനിൽ ഇതുവരെ 11,658 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 578 പേർ മരണത്തിന് കീഴടങ്ങി.

Tags:    
News Summary - You're a fighter: PM Modi after UK PM Boris Johnson tests positive for Covid-19-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.