കേന്ദ്ര മന്ത്രിക്കും ബി.ജെ.പി എം.എൽ.എക്കുമെതിരെ പോസ്റ്റ്; യുവാവ് പിടിയിൽ

ഭോപാൽ: കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും മധ്യപ്രദേശ് ശിവപുരി ജില്ലയിലെ ബി.ജെ.പി നിയമസഭാം​ഗത്തിനുമെതിരെ ആക്ഷേപകരമായ പോസ്റ്റിട്ടതിന് യുവാവിനെതിരെ കേസ്. നിവാരി ജില്ലയിലെ ഓർക്കാ സ്വദേശിയായ സുനിലിനെതിരെ ബാമോർ കാല പൊലീസാണ് കേസെടുത്തത്.

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കെക്കും ബി.ജെ.പി നേതാവ് പ്രിതം ലോധിക്കുമെതിരെ സുനിൽ ഫേസ്ബുക്കിൽ ആക്ഷേപകരമായ പോസ്റ്റ് പങ്കുവെച്ചിരുന്നു. ധൈര്യമുണ്ടെങ്കിൽ പാഹോർ സന്ദർശിക്കൂവെന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. സംഭവത്തിൽ ഇന്ത്യൻ പീനൽ കോഡിന്റെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. 

Tags:    
News Summary - youth arrested for posting derogatory comments on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.