ചെന്നൈ: സ്വർണമാല പിടിച്ചുപറിക്കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ ജില്ല യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് കരിമ്പുക്കട ആസാദ്നഗർ ഫൈസൽ റഹ്മാൻ എന്ന 'വട ഫൈസൽ' (30), കരിമ്പുക്കടയിലെ 17കാരനുമാണ് അറസ്റ്റിലായത്.
ഒക്ടോബർ 21ന് കുനിയമുത്തൂർ എം.എസ് ഗാർഡൻ ഭാഗത്തെ പലചരക്ക് കടയിൽ സിഗരറ്റ് വാങ്ങാനെന്ന വ്യാജേനഎത്തി ധനലക്ഷ്മിയെന്ന സ്ത്രീയുടെ കഴുത്തിലുണ്ടായിരുന്ന അഞ്ചര പവെൻറ സ്വർണമാല പിടിച്ചുപറിച്ച് പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഇതിെൻറ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
മേഖലയിലെ പത്തോളം സ്വർണചെയിൻ പിടിച്ചുപറിക്കേസുകളിൽ ഇവർ പ്രതികളാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഡി.എം.കെ, കോൺഗ്രസ് നേതാക്കളോടൊപ്പമുള്ള ഫൈസൽ റഹ്മാെൻറ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.