ഓടുന്ന കാറിൽനിന്നും വെടിമരുന്ന് പ്രയോഗം; യുവാക്കളെ തേടി പൊലീസ്

ചണ്ഡീഗഢ്: ഓടുന്ന കാറിൽനിന്നും പടക്കംപൊട്ടിച്ചും വെടിമരുന്ന് പ്രയോഗം നടത്തിയും പ്രകടനം നടത്തിയ യുവാക്കളെ തിരഞ്ഞ് പൊലീസ്. ഹരിയാനയിലെ ഗുരുഗ്രാം നഗരത്തിലാണ് യുവാക്കളുടെ അഭ്യാസം.

നഗരത്തിലെ തിരക്കേറിയ ഗോൾഫ് കോഴ്സ് റോഡിൽ നടത്തിയ പ്രകടനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേക്കുറിച്ച് നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. സംഭവം പൊലീസിന്‍റെ ശ്രദ്ധയിൽപെട്ടതോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, യുവാക്കളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

കാറിന്‍റെ നമ്പർ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് യുവാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

Tags:    
News Summary - Youths Perform Dangerous Stunts With Fireworks On Moving Car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.