ചെന്നൈ: യൂട്യൂബ് ചാനലുകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ചെന്നൈ ഹൈകോടതി കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് കൃഷ്ണകുമാറും ബാലാജിയും അടങ്ങുന്ന ബെഞ്ചാണ് തിങ്കളാഴ്ച കേസ് പരിഗണിച്ചത്. ചെന്നൈ സ്വദേശി പാർഥിപനാണ് ഹരജിക്കാരൻ.
യൂട്യൂബ് ചാനലുകളെ നിയന്ത്രിക്കാൻ നിയമ സംവിധാനമൊന്നുമില്ലെന്നും ക്രിമിനൽ കേസുകളിൽപോലും ഇവർ മാധ്യമ വിചാരണ നടത്തുകയാണെന്നും ഇത് പൊലീസിന്റെ അന്വേഷണത്തെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നും ഹരജിയിൽ പറയുന്നു.
യൂട്യൂബ് ചാനലുകളുടെ പ്രവർത്തനം ക്രമപ്പെടുത്താൻ നടപടി വേണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.