ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ ഇടപെടലിനെ തുടർന്ന് പാക് സൈന്യത്തിെൻറ പിടിയിലായ ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദൻ വർധമാെൻറ വിഡിയോകൾ യൂട്യൂബ് നീക്കം ചെയ്തു.
ആഭ ്യന്തരമന്ത്രാലയത്തിെൻറ നിർദേശത്തെ തുടർന്നാണ് ഇദ്ദേഹവുമായി ബന്ധപ്പെട്ട 11 വിഡി യോകളുടെ ലിങ്കുകൾ നീക്കം ചെയ്യാൻ െഎ.ടി മന്ത്രാലയം യൂ ട്യൂബ് അധികൃതരോട് ആവശ്യപ്പെട്ടത്.
അധികാരപ്പെട്ട കേന്ദ്രങ്ങൾ നിയമപരമായി ആവശ്യപ്പെട്ടാൽ തങ്ങൾ പുലർത്തിവരുന്ന നയങ്ങൾക്ക് വിധേയമായി വിഡിയോകൾ ഉടൻ നീക്കംചെയ്യുകയാണ് പതിവെന്ന് ഇതുസംബന്ധിച്ച് ഗൂഗിൾ വക്താവ് അറിയിച്ചു.
ബുധനാഴ്ച പാകിസ്താൻ പോർവിമാനം നടത്തിയ വെടിവെപ്പിൽ തകർന്ന ഇന്ത്യയുടെ മിഗ്-21 ബൈസൺ വിമാനത്തിലെ പൈലറ്റാണ് ചെന്നൈ സ്വദേശിയായ പൈലറ്റ് വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ.
ഇേദ്ദഹം തകർന്ന വിമാനത്തിൽനിന്ന് രക്ഷപ്പെട്ടുവെങ്കിലും പാകിസ്താനിലെ ജനങ്ങൾ പിടികൂടി സൈന്യത്തിന് കൈമാറുകയായിരുന്നു.
യൂ ട്യൂബിൽ ലഭ്യമായിരുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങൾ വഴി വൻതോതിൽ പ്രചരിച്ചതോടെയാണ് സർക്കാർ ഇടപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.