ഹൈദരാബാദ്: നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ തെലുഗ് ദേശം പാർട്ടി വൻതോൽവി നേരിട്ടതിനെ തുടർന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു രാജിവെച്ചു. വ്യാഴാഴ്ച രാത്രി രാജ് ഭവനിലെത്തി നായിഡു ഗവർണർ ഇ.എസ്.എൽ നരസിംഹക്ക് രാജികത്ത് കൈമാറി. രാജി സ്വീകരിച്ചതായും പുതിയ സർക്കാർ രൂപീകരിക്കുന്നതുവരെ മുഖ്യമന്ത്രി പദത്തിൽ തുടരാനും ചന്ദ്രബാബു നായിഡുവിനോട് ഗവർണർ ആവശ്യപ്പെട്ടതായി രാജ് ഭവൻ അറിയിച്ചു.
151 സീറ്റുകൾ നേടി ഉജ്ജ്വല വിജയം നേടിയ ജഗൻ മോഹൻ റെഡ്ഢി മുഖ്യമന്ത്രിയായി മേയ് 30 ന് വിജയവാഡയിൽ സത്യപ്രതിജ്ഞ ചെയ്യും. ജനങ്ങൾക്ക് തന്നിലുള്ള വിശ്വാസം കൂടുതൽ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും ജനങ്ങളെ സേവിക്കാൻ തെൻറ കഴിവ് പൂർണമായി ഉപയോഗപ്പെടുത്തുമെന്നും ജഗൻ മാധ്യമങ്ങേളാട് പ്രതികരിച്ചു.
ആന്ധ്രാപ്രദേശിലെ 175 നിയമസഭാ സീറ്റുകളിൽ 151 മണ്ഡലങ്ങളിലും ജഗൻ മോഹൻ റെഡ്ഢിയുടെ വൈ.എസ്.ആർ കോൺഗ്രസാണ് വിജയിച്ചത്.
കഴിഞ്ഞ സർക്കാറിൽ 103 സീറ്റുണ്ടായിരുന്ന ടി.ഡി.പി 23 സീറ്റുകളിലേക്ക് ഒതുങ്ങുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ 25 മണ്ഡലങ്ങളിൽ 24ലും വൈ.എസ് ജഗെൻറ പാർട്ടി വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.