എം.എൽ.എ അനന്തസത്യ ഉദയ്ഭാസ്കർ

മുൻ െെഡ്രവറെ കൊലപ്പെടുത്തിയ െെവ.എസ്.ആർ കോൺഗ്രസ് എം.എൽ.എ അറസ്റ്റിൽ

അമരാവതി: മുൻ െെഡ്രവറെ കൊലപ്പെടുത്തിയ കേസിൽ ആന്ധ്രാപ്രദേശിലെ െെവ.എസ്.ആർ കോൺഗ്രസ് എം.എൽ.എ അറസ്റ്റിൽ. തന്‍റെ മുൻ െെഡ്രവറായിരുന്ന ദലിത് യുവാവ് വി.സുബ്രഹ്മണ്യത്തെ കൊലപ്പെടുത്തിയതിന് എം.എൽ.എ അനന്തസത്യ ഉദയ്ഭാസ്കറിനെ കാക്കിനാഡ ജില്ലയിൽ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി ജില്ല പൊലീസ് സൂപ്രണ്ട് എം.രവീന്ദ്രനാഥ് ബാബു അറിയിച്ചു. മെയ് 19ന് രാത്രി ഭാസ്കറിന്‍റെ അപാർട്മെന്‍റിന് മുന്നിൽ സുബ്രഹ്മണ്യവും എം.എൽ.എയും തമ്മിൽ തർക്കമുണ്ടായിരുന്നു. എം.എൽ.എക്ക് സുബ്രഹ്മണ്യം കൊടുക്കാനുള്ള 20000 രൂപയെ ചൊല്ലിയായുണ്ടായ വാക്ക് തർക്കം പിന്നീട് കയ്യാങ്കളിയായി. എം.എൽ.എ സുബ്രഹ്മണ്യത്തെ പിടിച്ച് തള്ളുകയും മർദിക്കുകയും ചെയ്തു. ഇതിനിടെ ഇരുമ്പ് ഗ്രില്ലിൽ തലയിടിച്ച് വീണ് സുബ്രഹ്മണ്യത്തിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ എം.എൽ.എ ശ്രമിച്ചെങ്കിലും അപ്പോഴേക്കും സുബ്രഹ്മണ്യം മരിച്ചെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.

അതേസമയം, അപകടമരണമായി സംഭവം ചിത്രീകരിക്കാനാണ് എം.എൽ.എ ശ്രമിച്ചത്. അർധരാത്രി രണ്ട് മണിയോടെമൃതദേഹം തന്‍റെ കാറിൽ കൊണ്ട് വന്ന് സുബ്രഹ്മണ്യത്തിന്‍റെ കുടുംബത്തിന് െെകമാറി. അപകടത്തിലാണ് സുബ്രഹ്മണ്യം മരിച്ചതെന്ന് വീട്ടുകാരെ ബോധിപ്പിച്ചു. എന്നാൽ, എം.എൽ.എയുടെ അവകാശവാദത്തോട് തുടക്കം മുതലേ വീട്ടുകാർക്ക് സംശയമുണ്ടായിരുന്നു. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി.

ആദ്യം സംശാസ്പദമായ മരണത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്. മരണം കൊലപാതകമാണെന്ന് സുബ്രഹ്മണ്യത്തിന്‍റെ കുടുംബം ആരോപിച്ചതോടെ വിഷയം കൂടുതൽ ചർച്ചയായി. തുടർന്നാണ് കേസിൽ വിശദമായ അന്വേഷണം നടന്നത്. അപകടം നടന്നുവെന്ന് എം.എൽ.എ പറഞ്ഞ സ്ഥലത്ത് അതിന്‍റെ യാതൊരു സൂചനയും ഉണ്ടായിരുന്നില്ലെന്ന് പൊലീസിന് പ്രാഥമിക അന്വേഷണത്തിൽ തന്നെ ബോധ്യമായിരുന്നു. മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയതിന് ശേഷമാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ സുബ്രഹ്മണ്യത്തിന്‍റെ കുടുംബം സമ്മതിച്ചത്. കൊലപാതകം, എസ്.സി/എസ്.ടി അതിക്രമങ്ങൾ തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരം ഉദയ്ഭാസ്കറിനെതിരെ കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - YSR Congress MLA arrested for killing former driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.