മുംബൈ: ഭീകരവാദ ഗൂഡാലോചന, യുവാക്കളെ ജിഹാദിന് പ്രേരിപ്പിക്കൽ, നിർബന്ധ മതമാറ്റം, ഭീകര പ്രത്തനങ്ങൾക്ക് ഫണ്ടിങ് തുടങ്ങിയ കുറ്റങ്ങളാരോപിച്ച് വിവാദ ഇസ്ലാമിക പ്രചാരകൻ ഡോ. സാക്കിർ നായികിന് എതിരെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.െഎ.എ) കുറ്റപത്രം. യു.എ.പി.എ നിയമത്തിലെ 10,13, 18 വകുപ്പുകൾ ചുമത്താൻ കേന്ദ്രം അനുമതി നൽകിയതോടെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ് എൻ.െഎ.എ.
ദിവസങ്ങൾക്കകം കുറ്റപത്രം നൽകുമെന്ന് എൻ.െഎ.എ വൃത്തങ്ങൾ പറഞ്ഞു. സാക്കിർ നായിക്കിന് എതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളിൽ വ്യക്തമായ തെളിവുകൾ കണ്ടെത്തിയതായി അവകാശപ്പെട്ടു. 2016 നവമ്പറിലാണ് സാക്കിർ നായികിന് എതിരെ എൻ.െഎ.എ കേസെടുത്തത്. ധാക്ക ഭീകരാക്രമണം നടത്തിയ യുവാവിനെ സ്വാധീനച്ചത് സാക്കിർ നായികാണെന്ന് ബംഗളാദേശ് അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. ആ സമയത്ത് വിദേശത്തായിരുന്ന സാക്കിർ നായിക് പിന്നീട് ഇന്ത്യയിലേക്ക് വന്നില്ല. അദ്ദേഹത്തിന്‍റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനും പീസ് ടിവിയും കേന്ദ്രം നിരോധിച്ചു. സാക്കിർ നായിക്കും ബന്ധുക്കളും ഡയറക്ടർമാരായ നാലോളം കമ്പനികളുടെ സാമ്പത്തിക ഇടപാടിലെ ക്രമക്കേടിന് എതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും കേസെടുത്തു.
മൂന്ന് തവണ സമൻൺസ് അയച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജറാകാത്തതിനെ തുടർന്ന് സാക്കിർ നായികിന്‍റെ പാസ്പോർട്ട് റദ്ദാക്കുകയും ഇൻറർപോൾ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ആരോപണങ്ങളിൽ വാസ്തവമില്ലെന്ന് അവകാശപ്പെട്ട സാക്കിർ നായിക് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജറാകാൻ പറ്റിയ സാഹചര്യമല്ല ഇന്ത്യയിലുള്ളതെന്ന് രേഖാമൂലം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.