മുംബൈ: യുവാക്കളെ തീവ്രവാദപ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചെന്നും സമുദായങ്ങൾ തമ്മിൽ വിദ്വേഷമുണ്ടാക്കുന്ന വിധത്തിൽ പ്രസംഗിച്ചെന്നുമുള്ള കേസിൽ ഇസ്ലാമിക പ്രഭാഷകൻ സാകിർ നായികിനെതിരെ കുറ്റപത്രം. ദേശീയ അന്വേഷണ ഏജൻസിയാണ് 4,000 പേജുള്ള കുറ്റപത്രം പ്രത്യേക കോടതിയിൽ സമർപ്പിച്ചത്. കുറ്റപത്രത്തോടൊപ്പം 150 പേരുടെ സാക്ഷിമൊഴികളും 79 രേഖകളും ലാപ്ടോപും ലഘുലേഖകളും അടക്കം 604 തൊണ്ടിമുതലുമുണ്ട്.
51കാരനായ സാകിർ നായിക് പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുകയും തീവ്രവാദപ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകുകയും വർഷങ്ങളായി കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തതായി കുറ്റപത്രത്തിൽ പറഞ്ഞു. സാകിർ നായികിനെതിരായ അന്വേഷണം പൂർത്തിയായെന്നും അതിെൻറ അടിസ്ഥാനത്തിലാണ് കോടതിയുടെ അനുമതി വാങ്ങി കുറ്റപത്രം സമർപ്പിച്ചതെന്നും എൻ.െഎ.എ പ്രോസിക്യൂട്ടർ ആനന്ദ് സുഖ്ദേവ് പറഞ്ഞു. എന്നാൽ, എൻ.െഎ.എയുടെ വാദങ്ങളെ സാകിർ നായികിെൻറ അഭിഭാഷകരായ മുബീൻ സോൽകർ, അമീൻ സോൽകർ എന്നിവർ എതിർത്തു. കേസിൽ ഒരാൾക്കെതിരെ മാത്രം കുറ്റപത്രം സമർപ്പിക്കാനാവില്ലെന്ന് അവർ പറഞ്ഞു. സാകിർ നായികിനുപുറെമ ഇസ്ലാമിക് റിസർച് ഫൗണ്ടേഷൻ (െഎ.ആർ.എഫ്), ഹാർമണി മീഡിയ എന്നിവക്കെതിരെയും കേസുണ്ട്.
തീവ്രവാദം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളുടെ പേരിലാണ് സാകിർ നായികിനെതിരെ എൻ.െഎ.എ അന്വേഷണം നടത്തിയത്. ബംഗ്ലാദേശിലെ ധാക്കയിൽ ഒരു കഫേയിൽ കഴിഞ്ഞവർഷം ജൂലൈ അവസാനമുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചില യുവാക്കൾ, തങ്ങൾക്ക് തീവ്രവാദ പ്രവർത്തനത്തിന് പ്രേരണയായത് സാകിർ നായികിെൻറ പ്രസംഗങ്ങളാണെന്ന് പറഞ്ഞതായി ആ രാജ്യത്തെ സർക്കാർ അറിയിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരെ നീക്കമുണ്ടായത്. അന്വേഷണം ശക്തമായപ്പോൾ 2016 ജൂലൈ ഒന്നിന് അദ്ദേഹം ഇന്ത്യ വിട്ടു. 2016 നവംബർ 18ന് എൻ.െഎ.എ മുംബൈ ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. യു.എ.പി.എയിലെയും ഇന്ത്യൻ ശിക്ഷ നിയമത്തിലെയും വിവിധ വകുപ്പുകൾപ്രകാരമാണ് കേസ്.
സാകിർ നായികിെൻറ നേതൃത്വത്തിൽ മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ െഎ.ആർ.എഫിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും ക്രമിനൽ കേസ് രജിസ്റ്റർ ചെയ്തു. ഇൗ വർഷം ജൂലൈ 21ന് സാകിർ നായികിനെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.