ന്യൂഡൽഹി: ഇസ്ലാമിക പ്രഭാഷകൻ സാകിർ നായികിന് അധോലോക ബന്ധങ്ങളുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി. നായികിന് ഇന്ത്യയിെലയും മധ്യപൂർവേഷ്യയിലേയും അധോലോകവുമായി ബന്ധമുണ്ട്. മാഫിയകളുടെ പിന്തുണയുള്ള കെട്ടിട നിർമാതാക്കളുമായും സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും എൻ.െഎ.എ ആരോപിക്കുന്നു. നായികിെൻറ സാമ്പത്തിക ഉറവിടത്തെ കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് ഇക്കാര്യങ്ങൾ തെളിഞ്ഞതെന്നും എൻ.െഎ.എ ആരോപിക്കുന്നു.
മാഫിയകളുടെ പിന്തുണയുള്ള പർവെസ് ഖാൻ എന്ന നിർമാതാവിനോടൊപ്പം വൻ നിക്ഷേപങ്ങൾ നായിക് നടത്തിയിട്ടുണ്ട്. ദുബൈയിൽ നായികിന് റിയൽ എസ്റ്റേറ്റ് താത്പര്യങ്ങളുണ്ട്. അധോലോക നേതാവ് ഛോട്ടാ രാജെൻറ അനുയായിയാണ് പർവെസെന്നും എൻ.െഎ.എ ആരോപിക്കുന്നു.
ദുബൈയിലെ പസഫിക് സിറ്റി എന്ന 226 വില്ല പ്രൊജക്ടുകൾക്കായി വൻ തുക നായിക് നിക്ഷേപിച്ചിരുന്നു. പിന്നീട് ആ പദ്ധതി അദ്ദേഹം തന്നെ ഏറ്റെടുത്ത് പീസ് സിറ്റി എന്ന് പേര് മാറ്റി. മുംബൈയിലും പുണെയിലും പർവെസ് ഖാനുമൊത്ത് നായിക് റിയൽ എസ്റ്റേറ്റ് ബിസിനസുകൾ നടത്തുന്നുവെന്നും എൻ.െഎ.എ പറയുന്നു.
ഹാജി ഇസ്മഇൗൽ ഹാജി അലന സനറ്റോറിയത്തിലെ പാർപ്പിട സമുച്ചയം നിർമിക്കുന്നതിനും വൻ തുക നിക്ഷേപിച്ചിട്ടുണ്ട്. അന്വേഷണ വിവരങ്ങൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനു കൈമാറിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നേരെത്ത തന്നെ നായികിനെതിരെ കേസെടുത്തിരുന്നു.
ഇതു കൂടാതെ മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റിടങ്ങളിലും നായികിന് നിക്ഷേപങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നായികിെൻറ ദുബൈയിലെ എമിറേറ്റ്സ് അക്കൗണ്ടിൽ നിന്ന് മുംബൈയിലെ യുണിയൻ ബാങ്ക് എൻ.ആർ.െഎ അക്കൗണ്ടിലേക്ക് ഏഴുതവണയായി 52.5 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇൗ തുക പല വഴി കൈമാറിയതായും കണ്ടെത്തി.
എൻ.െഎ.എയുടെ അപേക്ഷ പ്രകാരം വിദേശകാര്യ മന്ത്രാലയം സാകിർ നായികിെൻറ പാസ്പോർട്ട് അസാധുവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.