ന്യൂഡൽഹി: ഇന്ത്യ ഒൗദ്യോഗികമായി ആവശ്യപ്പെട്ടാൽ സാക്കിർ നായികിനെ കൈമാറുമെന്ന് മലേഷ്യൻ ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദി. മല്യേഷൻ പാർലമെൻറിൽ ഹമീദി ഇക്കാര്യം അറിയിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാകിർ നായികിെൻറ പ്രഭാഷണങ്ങൾ സമുദായങ്ങൾ തമ്മിൽ ശത്രുത വളർത്തുന്നതാണെന്ന് എൻ.െഎ.എ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച കേസിൽ ദേശീയ അന്വേഷണ എജൻസി കുറ്റപ്പത്രവും സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാക്കിർ നായിക് മലേഷ്യയിലുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്.
വൈകാതെ തന്നെ സാക്കീർ നായികനെ വിട്ടുകിട്ടാൻ മലേഷ്യൻ സർക്കാറിനെ സമീപിക്കുമെന്ന് എൻ.െഎ.എ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം വഴി അപേക്ഷ നൽകാനുള്ള നടപടികൾ പൂർത്തിയാക്കി വരുകയാണെന്നും എൻ.െഎ.എ വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം, സാക്കീർ നായികിെൻറ സ്ഥിര താമസത്തിനുള്ള അനുമതി റദ്ദാക്കില്ലെന്ന് മലേഷ്യ അറിയിച്ചു. സാക്കീർ നായിക് മലേഷ്യയിൽ കുറ്റങ്ങളൊന്നും ചെയ്യാത്തതിനാലാണ് ഇതെന്നും സർക്കാർ വ്യക്തമാക്കി. ഇന്ത്യ പാസ്പോർട്ട് റദ്ദാക്കുന്നതിന് മുേമ്പ സാക്കീർ നായികിന് പെർമിനൻറ് റെസിഡൻസി നൽകിയതായും മലേഷ്യൻ സർക്കാർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.