മുംബൈ: ഇസ്ലാമിക പ്രചാരകൻ ഡോ. സാകിർ നായികിന് എതിരെ റെഡ് കോർണർ നോട്ടീസ് ആവശ്യപ്പെടാൻ എൻ.െഎ.എ ഒരുങ്ങുന്നു. സാകിർ നായികിന് എതിരെ തെളിവുകൾ സഹിതം അപേക്ഷ തയാറാക്കിയതായും സി.ബി.െഎക്ക് കൈമാറിയെന്നും എൻ.െഎ.എ വൃത്തങ്ങൾ പറഞ്ഞു. എൻ.െഎ.എ നൽകുന്ന തെളിവുകളുമായി സി.ബി.െഎ ഇൻറർപോളിനെ സമീപിക്കും. റെഡ് കോർണർ പുറപ്പെടുവിക്കുന്നതോടെ സൗദി അറേബ്യ അദ്ദേഹത്തെ പിടികൂടി ഇന്ത്യയിലേക്ക് കയറ്റിവിടുമെന്നാണ് എൻ.െഎ.എ പ്രതീക്ഷിക്കുന്നത്.
സൗദി, മലേഷ്യ, ഇന്തോനേഷ്യ രാജ്യങ്ങളിൽ സാകിർ നായിക് മാറിമാറി യാത്ര ചെയ്യുന്നതായാണ് എൻ.െഎ.എ വൃത്തങ്ങൾ പറയുന്നത്. മൂന്ന് തവണ സമൻസ് അയച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്നാണ് റെഡ് കോർണർ നോട്ടീസിന് നീക്കം. ഇതിനിടയിൽ, സാകിർ നായികിെൻറ ഇസ്ലാമിക് റിസർച് ഫൗണ്ടേഷൻ കേന്ദ്ര സർക്കാർ നിരോധിച്ചത് ഡൽഹി ഹൈകോടതിയുടെ പ്രത്യേക ട്രൈബ്യൂണൽ ശരിവെച്ചു. ജസ്റ്റിസ് സംഗീത ധിൻഗ്രയുടെ നേതൃത്വത്തിലുള്ള ട്രൈബ്യൂണലാണ് വാദം കേട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.