ന്യൂഡൽഹി: പാസ്പോർട്ട് തിരിച്ചേൽപിക്കാത്തതിന് കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍ സ്ഥാപകൻ ഡോ. സാകിർ നായികിന് പാസ്പോർട്ട് അധികൃതർ നോട്ടീസയച്ചു. ദേശീയ അന്വേഷണ ഏജന്‍സി കേസെടുത്തതുമായി ബന്ധപ്പെട്ട് പാസ്പോർട്ട് തിരിച്ചേൽപിക്കണമെന്നാവശ്യപ്പെട്ട് അധികൃതർ നോട്ടീസ് അയച്ചിരുന്നുവെങ്കിലും സാകിർ നായിക് അതിനോട് പ്രതികരിച്ചിരുന്നില്ല. തുടർന്നാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
മതസ്പര്‍ധക്ക് ശ്രമിക്കൽ, യുവാക്കളെ തീവ്രവാദത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് 2016 നവംബർ 18നാണ് ദേശീയ അന്വേഷണ ഏജൻസി ഇദ്ദേഹത്തിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി യു.എ.പി.എ നിയമപ്രകാരം കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.