ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം രോഗികളാൽ നിറഞ്ഞതായി ഡൽഹി ആശുപത്രികളിലെ ഡോക്ടർമാർ അറിയിച്ചു. അത്യാസന്ന നിലയിലായ രോഗികളെ മാത്രമാണ് കോവിഡ് ഐ.സി.യുവിൽ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ 10 ദിവസമായി അത്യാസന്ന നിലയിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ നാലുശതമാനം വർധനയുണ്ടായതായും ഡോക്ടർമാർ പറയുന്നു.
ഡൽഹി കൊറോണ ആപ് പ്രകാരം സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ കിടക്ക ഒഴിവുകൾ കാണിക്കുന്നില്ല. എയിംസിലും അത്യാഹിത വിഭാഗം മുഴുവൻ രോഗികളെകൊണ്ടു നിറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ വെൻറിലേറ്റർ സൗകര്യമുള്ള 1264 അത്യാഹിത വിഭാഗം കിടക്കുകളാണുള്ളത്. ഇതിൽ 764 എണ്ണത്തിൽ രോഗികളെ പ്രവേശിപ്പിച്ചതായും പറയുന്നു. സർക്കാർ ആശുപത്രികളിൽ 14,996 കിടക്ക സൗകര്യമാണുള്ളത്. ഇതിൽ 7043 ബെഡുകളിലും രോഗികളെ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി 4000ത്തിൽ അധികംപേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിക്കുന്നത്. ശനിയാഴ്ച കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നിരുന്നു. 2,42,899 പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്.
ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ അത്യാസന്ന നിലയിലുള്ള കോവിഡ് രോഗികളും ചികിത്സയിലായി ഡൽഹിയിലെത്തുന്നുണ്ട്. ഡൽഹിയിൽ ഐ.സി.യു ബെഡുകളുടെ ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു.
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.