ന്യൂഡൽഹി: ട്വീറ്റ് ഇടും മുമ്പുതന്നെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനും ബി.സി.സി.ഐയ ുടെ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) പുതിയ സെക്രട്ടറിയുമായ ജെയ് ഷാ ക്ക് ട്വിറ്ററിെൻറ ‘ബ്ലൂ ടിക്’. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം ഉയർന് നതോടെ ട്വിറ്റർ പ്രതിക്കൂട്ടിലായി.
ചുരുങ്ങിയത് 400 ഫോളോവർമാർ (പിന്തുടരുന്നവർ) ഉള്ളവർക്ക് മാത്രം നൽകുന്ന പ്രത്യേക പരിഗണന ചിഹ്നമാണ് ‘ബ്ലൂ ടിക്’. രാഷ്ട്രീയക്കാർ, മതനേതാക്കൾ, സിനിമ താരങ്ങൾ, പത്രപ്രവർത്തകർ തുടങ്ങിയവർക്കാണ് സാധാരണയായി ബ്ലൂ ടിക് നൽകാറ്. പേരിന് ശേഷമാണ് ഈ ചിഹ്നം രേഖപ്പെടുത്തുന്നത്. ട്വിറ്ററിൽ പ്രവേശിച്ച് വെറും 19 ഫോളോവർമാർ മാത്രമുള്ളപ്പോഴാണ് ജെയ് ഷാക്ക് ട്വിറ്റർ ചിഹ്നം ‘സമ്മാനിച്ചത്’. ഇത് വിവാദമായതോടെ അധികാരശേഷിയുള്ളവരും ധനികർക്കും വഴങ്ങുന്നവരാണ് ട്വിറ്റർ അധികൃതരെന്ന ആരോപണം ഉയർന്നുകഴിഞ്ഞു.
68,000 ഫോളോവേഴ്സ് ഉള്ള ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനുപോലും ബ്ലൂ ടിക് നൽകാത്ത ട്വിറ്ററാണ് ഈ വിവേചനം കാട്ടിയതെന്ന് പറഞ്ഞ് ‘സ്ക്രീൻ ഷോട്ട് ട്വീറ്റു’കളുടെ പ്രവാഹമാണ് തുടർന്നുണ്ടായത്. ഇക്കാര്യം പലരും ട്വിറ്റർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രതികരണമുണ്ടായില്ലത്രേ. ചിലർ ‘കാൻസൽ ബ്ലൂ ടിക് ’ ഹാഷ്ടാഗ് കാമ്പയിനുകളും സമൂഹമാധ്യമങ്ങളിൽ തുടങ്ങിയിട്ടുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.