ഭക്ഷണത്തിന് പണമില്ല, സഹോദരിയുടെ വിവാഹമാണ്;അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ ദുരിതത്തിലായി സൊമാറ്റോ ജീവനക്കാരൻ

ന്യൂഡൽഹി: ജി.ടി.ബി ന​ഗറിൽ നിറകണ്ണുകളോടെ ചുറ്റുമുള്ളവരിൽ നിന്നും ഭക്ഷണത്തിനായി പണം ചോദിക്കുന്ന ഡെലിവറി ജീവനക്കാരന്റെ ചിത്രം പുറത്തുവന്നതോടെ സോമാറ്റോക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. എക്സ് ഉപയോക്താവായ സോഹം ഭട്ടാചാര്യയാണ് യുവാവിന്റെ ദുരിതം സമൂ​ഹമാധ്യമങ്ങളിലൂടെ പുറം ലോകത്തെത്തിച്ചത്.

സഹോദരിയുടെ വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് സൊമാറ്റോ ജീവനക്കാരനായ ആയുഷ് സൈനിയെന്ന യുവാവിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതോടെയാണ് ജീവനക്കാരൻ ദുരിതത്തിലായത്. വിവാഹത്തിനായി പണം സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും താൻ ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെന്നും യുവാവ് ഭട്ടാചാര്യയോട് പറഞ്ഞതായാണ് കുറിപ്പ്.

"വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ജി.ടി.ബി ന​ഗറിൽ വെച്ച് ഡെലിവറി ജീവനക്കാരനായ യുവാവിനെ കാണുന്നത്. അവൻ എൻ്റെയടുത്തേക്ക് ഓടിവന്ന് സഹായിക്കണം എന്ന് അഭ്യർത്ഥിച്ചു. സഹോദരിയുടെ വിവാഹമാണെന്നും എന്നാൽ സൊമാറ്റോ അദ്ദേഹത്തിന്റെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നും യുവാവ് പറഞ്ഞു. രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ലെന്നും താമസ സ്ഥലത്ത് വാടക് കൊടുക്കാൻ പോലും പണമില്ലെന്നും അവൻ പറഞ്ഞു," ഭട്ടാചാര്യ പറയുന്നു.

സൊമാറ്റോയേയും നിരവധി ബി.ജെ.പി നേതാക്കളെയും അദ്ദേഹം പോസ്റ്റിൽ ടാ​ഗ് ചെയ്തിട്ടുണ്ട്.

അതേസമയം പോസ്റ്റിന് മറുപടിയുമായി സൊമാറ്റോയും രം​ഗത്തെത്തിയിരുന്നു. തങ്ങളുടെ ജീവനക്കാർക്ക് മൂല്യം നൽകുന്നവെന്നും അക്കൗണ്ട് മരവിപ്പിക്കുന്നത് മൂലമുണ്ടാകുന്ന ദുരിതം എത്ര ആഘാതമുണ്ടാക്കുമെന്ന് മനസിലാക്കുന്നുവെന്നും സൊമാറ്റോ കുറിച്ചു. ഡെലിവറി ജീവനക്കാർ ഉപഭോക്താക്കളെ പോലെ സ്ഥാപനത്തിന് പ്രാധാന്യമുള്ളവരാണെന്നും സൊമാറ്റോ കുറിച്ചു.

2.9 മില്യൺ ഉപയോക്താക്കളെ പോസ്റ്റിനോട് പ്രതികരിച്ചത്. ഡെലിവറി ജീവനക്കാരന് വേണ്ടി സൊമാറ്റോ രം​ഗത്തെത്തിയില്ലെങ്കിൽ ട്വിറ്റർ കുടുംബം അദ്ദേഹത്തെ സഹായിക്കാനെത്തുമെന്നും ഉപയോക്താക്കൾ പ്രതികരിച്ചു.

Tags:    
News Summary - Zomato account suspension leaves delivery agent in tears on eve of sister’s wedding, post goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.