ന്യൂഡൽഹി: രാജ്യത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ആവശ്യത്തിനല്ലാതെ ഉച്ചകഴിഞ്ഞ സമയങ്ങളിൽ ഭക്ഷണം ഓർഡർ ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ.
തീർത്തും ആവശ്യമില്ലെങ്കിൽ ഉച്ചകഴിഞ്ഞുള്ള സമയത്ത് ഭക്ഷണം ഓർഡർ ചെയ്യുന്നത് ഒഴിവാക്കുക,” സൊമാറ്റോ എക്സ് പോസ്റ്റിൽ പറഞ്ഞു.
സൊമാറ്റയുടെ പോസ്റ്റ് സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായി. ചില ഉപഭോക്താക്കൾ ഡെലിവറി ജീവനക്കാരുടെ സാഹചര്യങ്ങളെ അംഗീകരിച്ചു.എന്നാൽ ചിലർ കമ്പിനിക്കെതിരെ വിമർശനവുമായി രംഗത്തെത്തി.
കടുത്ത ചൂട് കാരണം പല സംസ്ഥാനങ്ങളിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് സൂര്യാതപ കേസുകൾ വർദ്ധിച്ചിട്ടുണ്ട്. ബിഹാർ, രാജസ്ഥാൻ, ഝാർഖണ്ഡ് എന്നിവിടങ്ങളിലും ഡൽഹിയിലും സൂര്യാതപം മൂലമുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അടുത്ത കുറച്ച് ദിവസങ്ങളിലും ചുട്ടുപൊള്ളുന്ന ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) പ്രവചിക്കുന്നു. ശനിയാഴ്ച ചെറിയ ചാറ്റൽ മഴ താപനില കുറച്ചതിനാൽ ഡൽഹി നിവാസികൾ ആശ്വാസത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.