ന്യൂഡൽഹി: ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമയുടെ പ്രവാചകനിന്ദ പുറത്തുകൊണ്ടുവന്ന ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ യു.പിയിലെ ലഖിംപുർ ഖേരിയിൽ രജിസ്റ്റർ ചെയ്ത കേസിൽ കോടതി ജാമ്യം അനുവദിച്ചില്ല.
ജാമ്യാപേക്ഷ തള്ളിയ കോടതി സുബൈറിനെ പൊലീസ് കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെടുന്ന പ്രോസിക്യൂഷൻ അപേക്ഷ ഈ മാസം 20ന് പരിഗണിക്കും.
2018ലെ ട്വീറ്റുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി സെഷൻസ് കോടതി സുബൈറിന് ജാമ്യം അനുവദിച്ചിരുന്നു. വിവിധ മതവിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കുന്നതിനുള്ള 153എ, മതനിന്ദക്കുള്ള 295എ വകുപ്പുകളാണ് ലഖിംപുർ കേസിലും ചുമത്തിയിരിക്കുന്നത്.
രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചിട്ടും ജയിലിൽ തുടരുകയാണ് സുബൈർ. സീതാപുർ, ലഖിംപുർ ഖേരി, മുസഫർ നഗർ, ഗാസിയാബാദ്, ഹാഥ്റസ് എന്നിവിടങ്ങളിലെടുത്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെടുന്ന സുബൈറിന്റെ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.