ന്യുഡൽഹി: െഎക്യരാഷ്ട്രസഭയിലെ പ്രസംഗത്തിന് സുഷമ സ്വരാജിനോട് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നന്ദി പറഞ്ഞു. െഎ.െഎ.ടികളും െഎ.െഎ.എമ്മുകളും സ്ഥാപിച്ച കോൺഗ്രസ് സർക്കാറിെൻറ കാഴ്ചപ്പാടുകളെയും പാരമ്പര്യത്തെയും ഒടുവിൽ തിരിച്ചറിഞ്ഞതിന് നന്ദി എന്നാണ് കോൺഗ്രസ് ഉപാധ്യക്ഷെൻറ ട്വീറ്റ്.
സ്വാതന്ത്ര്യത്തിനു ശേഷം പാകിസ്താൻ തീവ്രവാദം വളർത്തുേമ്പാൾ ഇന്ത്യ െഎ.െഎ.ടികളും െഎ.െഎ.എമ്മുകളും രൂപീകരിക്കുകയായിരുന്നെന്നാണ് സുഷമ െഎക്യരാഷ്ട്ര സഭയിെല പ്രസംഗത്തിൽ പറഞ്ഞത്. സ്വാതന്ത്ര്യം നേടി 70 വർഷത്തിനുള്ളിൽ നിരവധി സർക്കാറുകൾ ഇന്ത്യയിൽ ഉണ്ടായി. ഇന്ത്യയുെട വികസനത്തിനായി എല്ലാ സർക്കാരും അവരവരുടെ പങ്കു വഹിച്ചുവെന്നും സുഷമ പറഞ്ഞിരുന്നു.
Sushma ji, thank you for finally recognising Congress governments' great vision and legacy of setting up IITs and IIMs
— Office of RG (@OfficeOfRG) September 24, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.