ശ്രീനഗർ: കശ്മീരിെൻറ പ്രത്യേക അധികാരങ്ങള്‍ എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാറും ബി. ജെ.പിയും നടത്തുന്ന നീക്കങ്ങൾക്കെതിരെ ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പീപ്പിൾ സ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി രംഗത്ത്. കേന്ദ്രസര ്ക്കാറിേൻറത് തീക്കളിയാണെന്ന് മെഹ്ബൂബ മുന്നറിയിപ്പ് നൽകി. ശ്രീനഗറില്‍ നടന്ന പി.ഡി.പി സ്ഥാപക ദിനാഘോഷ വേളയിൽ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. കശ്മീരിന് സവിശേഷ അധികാരം നല്കുന്ന നിയമത്തില്‍ തൊട്ടാല്‍ മൊത്തം ചാരമാകും.
രാഷ്ട്രീയമായും സാമ്പത്തികമായും കശ്മീരിെൻറ പതനത്തിന് ഇൗ നീക്കം ആക്കംകൂട്ടും. തെരെഞ്ഞടുപ്പുകളും സർക്കാറുകളും വരും പോകും. കശ്മീരിനുള്ള പ്രത്യേക പദവി സംരക്ഷിക്കാന്‍ മരണം വരെ പോരാടും. കശ്മീരിനുവേണ്ടി പോരാടുന്നത് പി.ഡി.പി മാത്രമാണ്. അതുകൊണ്ടുതന്നെ, പി.ഡി.പിയെയും അതിെൻറ നേതാക്കളെയും പീഡിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം -അവർ പറഞ്ഞു. സംസ്ഥാനത്തിെൻറ പ്രത്യേക പദവിയിൽ വെള്ളം ചേർക്കാനുള്ള നീക്കം ചെറുക്കുമെന്ന് നാഷനൽ കോൺഫറൻസ് പ്രസിഡൻറ് ഫാറൂഖ് അബ്ദുല്ല പറഞ്ഞു. പി.ഡി.പിയാണ് ഫാഷിസ്റ്റുകളെ ആനയിച്ച് സംസ്ഥാനത്തെത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കശ്മീരികള്‍ക്ക് പ്രത്യേക അധികാരം നല്കുന്ന ഭരണഘടനയുടെ 35ാം വകുപ്പ് റദ്ദാക്കാനാണ് കേന്ദ്രത്തിെൻറ നീക്കം. കശ്മീരില്‍ മറ്റു സംസ്ഥാനക്കാര്‍ക്ക് സ്ഥിരമായി താമസിക്കാന്‍ അനുമതി നല്‍കില്ല. സ്വത്തുക്കള്‍ വാങ്ങാനും നിയന്ത്രണമുണ്ട്. ഭരണഘടനയുടെ 35എ, 370 അനുച്ഛേദങ്ങളാണ് ഈ സവിശേഷ അധികാരം കശ്മീരിന് നല്‍കുന്നത്. ഇത് റദ്ദാക്കുകയെന്നത് ബി.ജെ.പിയുടെ പ്രഖ്യാപിത നിലപാടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.