ന്യൂഡൽഹി: സുപ്രീംകോടതി ആധാറിന് അനുകൂലമായി വിധിച്ചാൽ പാൻകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ പരമാവധി മൂന്ന്-ആറു മാസംകൂടി നീട്ടിനൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. അതിനുശേഷം എല്ലാ പാൻകാർഡുകളും റദ്ദാക്കും. ഇതോടെ, ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡുകൾ ഉപയോഗിച്ചുള്ള ബിനാമി ഇടപാടുകൾ അവസാനിപ്പിക്കാനാകുമെന്നും കേന്ദ്രം പ്രതീക്ഷിക്കുന്നു.
നിലവിൽ ആധാർ-പാൻ ബന്ധിപ്പിക്കാനുള്ള കാലാവധി ഡിസംബർ 31 ആണ്. ഇത് 2018 മാർച്ച് 31വരെ നീട്ടി നൽകാൻ തയാറാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ നേരത്തേ അറിയിച്ചിട്ടുണ്ട്. ഇൗ കാലാവധിയാണ് വേണ്ടിവന്നാൽ മൂന്നുമാസം കൂടി വൈകിപ്പിക്കാൻ തയാറാണെന്ന് അറിയിച്ചിരിക്കുന്നത്.
ആദായനികുതി വകുപ്പാണ് പാൻ-ആധാർ ബന്ധിപ്പിക്കാൻ ഉത്തരവിട്ടത്. ഇത് ചോദ്യം ചെയ്യുന്ന ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ആകെ 33 കോടി പാൻ കാർഡുള്ളതിൽ 13.28 പേർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.