ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ കൂട്ടഹത്യ ആസൂത്രകനെന് ന് ശിരോമണി അകാലിദള്‍ ദേശീയ വക്താവ് മഞ്ജീന്ദര്‍ സിങ് സിര്‍സ. പ്രത്യേക സമുദായത്തെ കൂട്ടഹത്യ ചെയ്യുന്നതിനുള്ള ആസൂത്രണം നടത്തിയ ലോകത്തെ ഏക പ്രധാനമന്ത്രിയാണ് രാജീവ് ഗാന്ധിയെന്നും മഞ്ജീന്ദർ പറഞ്ഞു.
അഴിമതിയിൽ രാജീ വ് ഗാന്ധി ഒന്നാം നമ്പർ ആയിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശം ശരിയാണ്. അഴിമതി മാത്രമല്ല, രാജ്യത്തെ ഏറ്റവും വലിയ വംശഹത്യ ആസൂത്രകൻ കൂടിയായിരുന്നു അദ്ദേഹം’’- സിർസ പറഞ്ഞു. ഇന്ദിരാ ഗാന്ധി വധത്തിന് ശേഷമുണ്ടായ സിഖ് കൂട്ടക്കൊലയെ സൂചിപ്പിച്ചാണ് മഞ്ജീന്ദര്‍ സിങ് സിര്‍സയുടെ വിവാദ പ്രസ്താവന. രാജീവ് ഗാന്ധി സിഖ് വംശഹത്യ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംരക്ഷിക്കുകയും അവർക്ക് ബഹുമതികൾ നൽകുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെറ്റുകള്‍ അംഗീകരിക്കാന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തയാറാവാത്തതെന്താണെന്ന് മഞ്ജീന്ദര്‍ ചോദിച്ചു. 1984 ലെ വര്‍ഗീയകലാപങ്ങളില്‍ ഇരകളായവരുടെ കുടുംബാംഗങ്ങളോട് അനുതാപം പ്രകടിപ്പിക്കുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
ഉത്തർപ്രദേശിൽ നടന്ന റാലിയിലാണ് മോദി രാജീവ് ഗാന്ധി അഴിമതിക്കാരനായാണ് മരിച്ചതെന്ന പരാമർശം നടത്തിയത്. ‘‘താങ്കളുടെ പിതാവിനെ സ്തുതിപാഠകർ മിസ്റ്റർ ക്ലീൻ എന്നാണ് വിളിച്ചിരുന്നതെങ്കിലും നമ്പർ വൺ അഴിമതിക്കാരനായാണ് അദ്ദേഹത്തിെൻറ ജീവിതം അവസാനിച്ചത്’’ എന്നായിരുന്നു രാഹുൽ ഗാന്ധിക്കെതിരെ തുറന്നടിച്ച മോദിയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.