ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ രോഗാതുരമായ മനസ്സാണ് രാജ്യത്തിെൻറ ഏറ്റവും വലിയ ആശങ്കയെന്ന് കോൺഗ്രസ്. ചരിത്രത്തിനും വസ്തുതക്കും നിരക്കാത്ത പ്രസ്താവനകൾ നിരന്തരം നൽകുന്നയാളാണ് മോദിയെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
മുസ്ലിം പുരുഷന്മാർക്കുള്ള പാർട്ടിയാണ് കോൺഗ്രസ് എന്ന മോദിയുടെ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമർശനമാണ് ശർമ നടത്തിയത്. കോൺഗ്രസ് പാർട്ടി രാജ്യത്തെ എല്ലാ മതക്കാർക്കും വ്യക്തികൾക്കും അവകാശപ്പെട്ടതാണെന്നും അതിെൻറ ആദർശത്തിനും വിശ്വാസ്യതക്കും മോദിയുടെ സാക്ഷ്യപത്രം ആവശ്യമില്ലെന്നും ശർമ പറഞ്ഞു.
മഹാത്മാഗാന്ധി, ജവഹർ ലാൽ നെഹ്റു, സർദാർ പേട്ടൽ, ലാല ലജ്പത് റായ്, മൗലാന അബുൽ കലാം ആസാദ് എന്നിവരെല്ലാം കോൺഗ്രസ് അധ്യക്ഷന്മാരായിരുന്നുവെന്ന് മോദിയെ ഒാർമിപ്പിക്കേണ്ടി വന്നിരിക്കുകയാണ്.
കോൺഗ്രസ് അധ്യക്ഷന്മാരുടെ പട്ടിക അദ്ദേഹം തെൻറ ഒാഫിസിൽ സൂക്ഷിക്കുകയായിരിക്കും നല്ലതെന്നും ശർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.