90 കോടി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് സുരക്ഷാഭീഷണിയെന്ന്

ന്യൂയോര്‍ക്: യു.എസ് കമ്പനിയായ ക്വാല്‍കോം നിര്‍മിച്ച ചിപ്പുകള്‍ ഉപയോഗിക്കുന്ന 90 കോടി ആന്‍ഡ്രോയ്ഡ് ഫോണുകളിലെ വിവരങ്ങള്‍ സുരക്ഷാഭീഷണി നേരിടുന്നതായി ഗവേഷകര്‍. ചിപ്പുകളിലെ സോഫ്റ്റ്വെയറുകള്‍ പുന:സംവിധാനിക്കുന്നതിന് നടത്തിയ അന്വേഷണത്തിലാണ് വൈറസ് ഭീഷണി നിലനില്‍ക്കുന്നതായി കണ്ടത്.

ഗ്രാഫിക്സ് കൈകാര്യം ചെയ്യുന്ന സോഫ്റ്റ്വെയറിലാണ് ഭീഷണി നിലനില്‍ക്കുന്നത്. എന്നാല്‍, കോഡിലെ വീഴ്ച ഇതുവരെ ഹാക്കര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ളെന്നും ഏതാനും മാസത്തിനകം തന്നെ ഇത് പരസ്യമാവാന്‍ ഇടയുണ്ടെന്നും ഗവേഷണം നടത്തിയ ചെക്പോയന്‍റ് റിസര്‍ചേഴ്സ് പറയുന്നു. ബ്ളാക്ബെറി പ്രിവ്, ഗൂഗ്ള്‍ നെക്സ് അഞ്ച് എക്സ്, നെക്സസ് ആറ്, നെക്സസ് ആറ് പി, എച്ച്.ടി.സി വണ്‍, എച്ച്.ടി.സി.എം ഒമ്പത്, എച്ച്.ടി.സി 10, എല്‍.ജി ജിനാല്, മോട്ടോ എക്സ്, സാംസങ് ഗാലക്സി എസ് ഏഴിന്‍െറയും എഡ്ജിന്‍െറയും യു.എസ് പതിപ്പുകള്‍ തുടങ്ങിയ ഫോണുകളിലെ വിവരങ്ങള്‍ ചോര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.