അഫ്ഗാന്‍ സൈനിക നയം അടുത്ത പ്രസിഡന്‍റ് തീരുമാനിക്കുമെന്ന് വൈറ്റ്ഹൗസ്

വാഷിങ്ടണ്‍: അഫ്ഗാനിസ്താനില്‍ തുടരുന്ന യു.എസ് സൈന്യത്തിന്‍െറ പിന്മാറ്റം സംബന്ധിച്ച് അടുത്ത വര്‍ഷം ചുമതലയേല്‍ക്കുന്ന പുതിയ പ്രസിഡന്‍റ് തീരുമാനിക്കുമെന്ന് വൈറ്റ്ഹൗസ്. സൈന്യത്തെ പൂര്‍ണമായും ഈ വര്‍ഷം തന്നെ പ്രസിഡന്‍റ് ബറാക് ഒബാമ പിന്‍വലിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ 8400 യു.എസ് സൈനികരാണ് അഫ്ഗാനിലുള്ളത്. അഫ്ഗാന്‍ സൈന്യത്തിന് ആവശ്യമായ പരിശീലനത്തിനും മറ്റുമാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്. പുതിയ പ്രസിഡന്‍റ് ചുമതലയേല്‍ക്കുംവരെ ഇവരെ മാറ്റില്ല. പുതിയ പ്രസിഡന്‍റാണ് അഫ്ഗാനുമായുള്ള തുടര്‍ബന്ധത്തില്‍ നിര്‍ണായക തീരുമാനമെടുക്കേണ്ടത്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ, അഫ്ഗാനുമായുള്ള ബന്ധം ഏറെ മികച്ചതായിരുന്നുവെന്നും തങ്ങളുടെ സൈനിക നീക്കം അവിടെ വിജയിച്ചുവെന്നും ജോഷ് ഏണസ്റ്റ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.